Image

മലബാര്‍ സിമന്‍റ്‌സ്‌ അഴിമതി: ഡെപ്യൂട്ടി മാനേജര്‍ അറസ്റ്റില്‍

Published on 24 January, 2017
മലബാര്‍ സിമന്‍റ്‌സ്‌ അഴിമതി: ഡെപ്യൂട്ടി മാനേജര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മലബാര്‍ സിമന്‍റ്‌സ്‌ അഴിമതിയില്‍ ആരോപണവിധേയനായ മാര്‍ക്കറ്റിംഗ്‌ ഡപ്യൂട്ടി മാനേജറെ വിജിലന്‍സ്‌ അറസ്റ്റ്‌ ചെയ്‌തു. ജി. വേണുഗോപാലാണ്‌ അറസ്റ്റിലായത്‌. സിമന്‍റ്‌ ഡീലര്‍ഷിപ്പ്‌ നല്‍കിയതില്‍ ക്രമക്കേട്‌ കണ്ടെത്തിയതിനെ തുര്‍ന്നാണ്‌ അറസ്റ്റ്‌. 

ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയശേഷം അറസ്റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു. പിന്നീട്‌ ഇയാളെ ജാമ്യത്തില്‍വിട്ടു. നിലവില്‍ രണ്ടു വിജിലന്‍സ്‌ കേസുകളില്‍ പ്രതിയാണ്‌ വേണുഗോപാല്‍.

നേരത്തെ, മലബാര്‍ സിമന്‍റ്‌സുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ വേണുഗോപാലിനും മുന്‍ ലീഗല്‍ അഡൈ്വസര്‍ പ്രകാശ്‌ ജോസഫിനും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക