Image

കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളി: ആസ്പ്‌കോ ദമ്മാം ചാമ്പ്യന്മാര്‍.

Published on 24 January, 2017
കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളി: ആസ്പ്‌കോ  ദമ്മാം ചാമ്പ്യന്മാര്‍.
ജുബൈല്‍: നവയുഗം സാംസ്‌കാരികവേദി ജുബൈല്‍ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.സി.പിള്ള പുരസ്‌കാരം 2016നോടനുബന്ധിച്ചു നടന്നു വരുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍,  അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവില്‍, അലാദ് ജുബൈല്‍ ടീമിനെ പരാജയപ്പെടുത്തി ആസ്പ്‌കോ  ദമ്മാം വിജയികളായി.

ഉമ്മല്‍ ഷൈക്കിലുള്ള സാദി റിസോര്‍ട്ട് കോര്‍ട്ടില്‍ നടന്ന  ഫൈനല്‍ മത്സരത്തിന് തുടക്കം കുറിച്ചുകൊണ്ട്,   മലയാളത്തിന്റെ പ്രിയകവി പ്രൊഫ:വി.മധുസൂദനന്‍ നായര്‍, സി.പി.ഐ കേരളസംസ്ഥാന അസിസ്റ്റന്റ് സെക്രെട്ടറി സത്യന്‍ മൊകേരി, കെ.സി.പിള്ള അവാര്‍ഡ് ജൂറിയംഗം സി.സാബു, എസ്.കെ.കുമാര്‍, ബിജു ബാലകൃഷ്ണന്‍, പ്രേംരാജ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ട്, മത്സരം ഫ്‌ളാഗ്ഓഫ് ചെയ്തു.

തുടക്കം മുതല്‍ തന്നെ  ആസൂത്രണമികവിന്റെയും, ഒത്തൊരുമയുടെയും, പവര്‍ഗയിമിന്റെയും  മികവില്‍ ആസ്പ്‌കോ  ദമ്മാം  ടീം ആധിപത്യം സ്ഥാപിച്ചു. ജുബൈലിലെ നൂറുകണക്കിന് കായികപ്രേമികള്‍ ഉള്‍പ്പെട്ട കാണികളുടെ ശക്തമായ പിന്തുണയുടെ ആവേശത്തില്‍, അലാദ് ജുബൈല്‍ ടീം വളരെ മികച്ച കളി പുറത്തെടുത്ത് തിരിച്ചടിച്ചെങ്കിലും, ഫിനിഷിങ്ങിലെ ദുര്‍ബലതകള്‍ അവരെ പുറകോട്ടടിച്ചു. മികച്ച സെര്‍വ്വുകളും, ശക്തമായ ബ്ലോക്കുകളും കാഴ്ച വെച്ച ആസ്പ്‌കോ  ദമ്മാം ടീം, ഒടുവില്‍  2520, 2516, 2523 എന്ന സ്‌കോറിന് മല്‍സരം പിടിച്ചടക്കി ടൂര്‍ണ്ണമെന്റ് വിജയികളായി.

ജേതാക്കളായ ആസ്പ്‌കോ  ദമ്മാം ടീമിന് സത്യന്‍ മൊകേരി നവയുഗത്തിന്റെ ട്രോഫിയും, 5001 റിയാല്‍ ക്യാഷ് െ്രെപസും സമ്മാനിച്ചു. റണ്ണര്‍അപ്പായ അലാദ് ജുബൈല്‍ ടീമിന് പ്രൊഫ: വി.മധുസൂദനന്‍ നായര്‍ നവയുഗത്തിന്റെ ട്രോഫിയും, 2500 റിയാല്‍ ക്യാഷ് െ്രെപസും സമ്മാനിച്ചു. മാന്‍ ഓഫ് ദി മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ട ആസ്പ്‌കോ ദമ്മാം ടീമിന്റെ അബു അഹമ്മദ് അഫ്‌നാന് നവയുഗത്തിന്റെ ട്രോഫി സി.സാബു സമ്മാനിച്ചു. മാന്‍ ഓഫ് ദി ടൂര്‍ണ്ണമെന്റായി തെരഞ്ഞെടുക്കപ്പെട്ട ആസ്പ്‌കോ  ദമ്മാം ടീമിന്റെ നാസറിന് നവയുഗത്തിന്റെ ട്രോഫി ടി.സി.ഷാജി സമ്മാനിച്ചു.

മുഹമ്മദ് അല്‍കാമറാനി, ആലഇബ്രാഹിം എന്നീ റഫറിമാരാണ് കളി നിയന്ത്രിച്ചത്.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ  പ്രമുഖ വ്യക്തിത്വങ്ങളായ നവയുഗം മുഖ്യരക്ഷാധികാരി ടി.സി.ഷാജി, എഴുത്തുകാരനായ ജോസഫ് അതിരിങ്കല്‍, നവയുഗം ദമ്മാം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, ആക്ടിങ് സെക്രെട്ടറി ലീന ഉണ്ണികൃഷ്ണന്‍, ആക്ടിങ് പ്രസിഡന്റ് സാജന്‍ കണിയാപുരം, കേന്ദ്രനേതാക്കളായ റിയാസ് ഇസ്മായില്‍, അരുണ്‍ ചാത്തന്നൂര്‍, ബെന്‍സി മോഹന്‍.ജി, ശ്രീകുമാര്‍ വെള്ളല്ലൂര്‍, അരുണ്‍ നൂറനാട്, റഹിം തൊളിക്കോട്, സുമി ശ്രീലാല്‍, പ്രവാസി നേതാക്കളായ ഉമേഷ് കളരിക്കല്‍, ലക്ഷ്മണന്‍ (നവോദയ), ആന്റണി, നൂഹ് പാപ്പിനിശ്ശേരി (ഓ.ഐ.സി.സി), യു.എ.റഹിം, അഷറഫ് ചെട്ടിപ്പടി (കെ.എം.സി.സി), ഇബ്രാഹിംകുട്ടി ആലുവ (ഗ്ലോബല്‍ മലയാളി), സാബു മേലതില്‍, ഷാജഹാന്‍ മനയ്ക്കല്‍, അബ്ദുള്‍ അസീസ്  (തനിമ), സഫയര്‍ (ഏകതാപ്രവാസി) എന്നിവര്‍ മത്സരം വീക്ഷിയ്ക്കാന്‍ എത്തിയിരുന്നു.

മത്സരപരിപാടികള്‍ക്ക്  നവയുഗം ജുബൈല്‍ കേന്ദ്രകമ്മിറ്റി സെക്രട്ടറി ടി.എ.തങ്ങള്‍, രക്ഷാധികാരി ടി.പി.റഷീദ്, ജോയിന്റ് സെക്രട്ടറി പുഷ്പകുമാര്‍, അഷറഫ് കൊടുങ്ങല്ലൂര്‍, കുടുംബവേദി സെക്രെട്ടറി എം.ജി.മനോജ്, ബി.മോഹനന്‍ പിള്ള, സംഘാടകസമിതി കണ്‍വീനര്‍ ഷാഫി താനൂര്‍,  ഷെറിന്‍, ഗിരീഷ് ഇളയിടത്ത്, സന്‍ജു, വിജയധരന്‍ പിള്ള, എം.എസ്.മുരളി,  നൗഷാദ് മൊയ്തു, രാജേഷ്  എന്നിവര്‍ നേതൃത്വം നല്‍കി.


കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളി: ആസ്പ്‌കോ  ദമ്മാം ചാമ്പ്യന്മാര്‍.
കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളി: ആസ്പ്‌കോ  ദമ്മാം ചാമ്പ്യന്മാര്‍.
കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളി: ആസ്പ്‌കോ  ദമ്മാം ചാമ്പ്യന്മാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക