Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 24 January, 2017
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തി
ന്യൂറൊഷേല്‍ : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2017 ലെ പ്രവര്‍ ത്തനോദ്ഘാടനം ന്യൂറൊഷേലില്‍ ഉള്ള ഷെര്‍ലിസ് ഇന്ത്യന്‍ റസ്‌റൊരെന്റില്‍ വെച്ച് നടതുകയുണ്ടയി . ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാനും , പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും , പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുകയും ആണ് ഈ വര്‍ഷത്തെ മുഖ്യ ലക്ഷ്യം. ജനഹൃദയങ്ങളിലേക്ക് ആകര്‍ഷിക്കത്തക്ക വിധത്തില്‍ അസോസിയേഷന്റെ രൂപകല്പനയില്‍ മാറ്റം വരുത്തുമാനും കമ്മറ്റിയില്‍ തിരുമാനം ആയി. മുന്‍പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ ,വൈസ് പ്രസിഡന്റ്: തോമസ് കോശി; സെക്രട്ടറി ടെറന്‍സണ്‍ തോമസ് ,ട്രഷറര്‍: കെ.കെ. ജോണ്‍സണ്‍; ജോ. സെക്രട്ടടറി: ആന്റോ വര്‍ക്കി, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എം .വി .ചാക്കോ എന്നിവര്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന രേഖകള്‍ പുതിയ കമ്മറ്റിക് കൈമാറി.

പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് അഅദ്ധ്യക്ഷതയില്‍ കുടിയ യോഗത്തില്‍ സെക്രട്ടറി ആന്റോ വര്‍ ക്കി ആമുഖ പ്രസംഗം നടത്തുകയും ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ രുപരേഖ അവതരിപ്പിക്കുകയും ചെയ്യ്തു. വൈസ് പ്രസിഡന്റ് ഷയിനി ഷാജന്‍ , ട്രഷറര്‍ ബിപിന്‍ ദിവാകരന്‍ , ജോയിന്റ് ലിജോ ജോണ്‍ ,ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഫിലിപ്പ് ജോര്‍ജ് എന്നിവര്‍ ഈ വര്‍ഷം നടത്തുന്ന പ്രവര്‍ത്തനങ്ങളെ പറ്റി സംസാരിച്ചു. . ടെറന്‍സണ്‍ തോമസിന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പുതിയതായി അധികാരം ഏറ്റ ട്രസ്ടീ ബോര്‍ഡ് ഡോ. ഫിലിപ്പ് ജോര്‍ജിനെ അഭിനന്ദിക്കുകയുംചെയ്തു .അസോസിയേഷന് സ്വന്തമായി ഒരു ആസ്ഥാനം വാങ്ങുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ടു പോകുവാനും യോഗത്തില്‍ തീരുമാനം ആയി.

ഈസ്റ്റര്‍, വിഷു, ഫാമിലി നൈറ്റ് മെയ് 6ന് ശനിയാഴിച്ച നടത്തുവാനും, പിക്കിനിക് ജൂലൈ 8 ന് ശനിയാഴിച്ചയും, ഓണം സെപ്റ്റംബര്‍ 9ന് ശനിയാഴിച്ച നടത്തുവാനും ക്രിസ്തുമസ് ന്യൂ ഇയര്‍ ഡിസംബര്‍ 30 ശനിയാഴിച്ചയും നടത്തുവാന്‍ തീരുമാനിച്ചു.

ഓരോ വര്‍ഷവും ചരിത്രമാക്കി മാറ്റിയതിനു പിന്നില്‍ 1975 മുതല്‍ നമ്മുടെ സംഘടനയ്ക്ക് നേതൃത്വം വഹിച്ചവരുടെ പങ്ക് വളരെ വലുതാണ് . ഒരു വ്യക്തിയല്ല മറിച്ച്ഒരു സമൂഹമായിത്തന്നെ യാണ് നമ്മുടെ സംഘടന നിലനില്‍കുന്നത് .അതുകൊണ്ടുതന്നെ ഒരു സാധാരണ സംഘടന എന്നതിനേക്കാള്‍ ഉപരി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഉത്തരവാദിത്വവും പ്രസക്തിയും ഇന്നത്തെ സാഹചര്യത്തില്‍ വളരെ വലുതാണ്.

ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുവാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങല്‍ അഭ്യര്‍ദ്ധിക്കുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് , സെക്രട്ടറി ആന്റോ വര്‍ ക്കി ,ട്രഷറര്‍: ട്രഷറര്‍ ബിപിന്‍ ദിവാകരന്‍;വൈസ് പ്രസിഡന്റ് ഷൈനി ഷാജന്‍ , ജോ. സെക്രട്ടടറി: ലിജോ ജോണ്‍ , ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഫിലിപ്പ് ജോര്‍ജ് എന്നിവര്‍ അഭ്യര്‍ധിച്ചു.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തിവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തിവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തിവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തിവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക