Image

ഫ്‌ളോറിഡാ ആര്‍. വി.പി സ്ഥാനത്തെച്ചൊല്ലി എതിര്‍പ്പുമായി റെജി ചെറിയാന്‍ രംഗത്ത്

സ്വന്തം ലേഖകൻ Published on 24 January, 2017
ഫ്‌ളോറിഡാ ആര്‍. വി.പി സ്ഥാനത്തെച്ചൊല്ലി എതിര്‍പ്പുമായി റെജി ചെറിയാന്‍ രംഗത്ത്
പുതുതായി ഫ്‌ളോറിഡ റീജിയന്‍ രൂപീകരിക്കുന്നതിനെച്ചൊല്ലിഫോമയില്‍ പടലപ്പിണക്കത്തിന് തുടക്കം. പുതിയ പിളര്‍പ്പിനു തുടക്കമിടാന്‍നേത്രുത്വംവഴിയൊരുക്കുകയാണെന്നു ഫോമാ ഫ്‌ളോറിഡാ റീജിയണല്‍ വൈസ്പ്രസിഡന്റ് റെജി ചെറിയാന്‍ ആരോപിച്ചു. ഇ-മലയാളിക്കു നല്‍കിയ പ്രസ്താവനയിലാണു ആരോപണം.

ഫ്‌ളോറിഡ റീജിയണ്‍ രണ്ടാക്കുകയും റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിച്ചു പരാജയപ്പെട്ട വ്യക്തിയെ പുതിയതായി രൂപം കൊടുത്ത റീജിയന്റെ വൈസ് പ്രസിഡന്റായി തീരുമാനിക്കണം എന്നാവശ്യപ്പെട്ടു പല അംഗ സംഘടനകള്‍ക്കും നേതാക്കള്‍ കത്തയച്ചതായും റെജി ചെറിയാന്‍ ആരോപിക്കുന്നു. എന്നാല്‍ ഒരു ആര്‍ വി പി യെ തെരഞ്ഞെടുക്കുന്നതിനുള്ള യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്ഇങ്ങനെ തീരുമാനം ഉണ്ടായത്. ഫോമയുടെ വെബ്‌സൈറ്റില്‍ ഇതിനെ കുറിച്ച് നോട്ടിഫിക്കേഷന്‍ നടത്തിയിട്ടില്ല . ഫോമയുടെ ബൈലോ അനുസരിച്ചുള്ള നിയമപരമായ ഒരു കാര്യവും പരിഗണിക്കാതെ തികച്ചും വ്യക്തിപരമായി, അതും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വ്യക്തിയെ പുതിയ റീജിയന്റെ വൈസ് പ്രസിഡണ്ടാക്കുന്നതില്‍ അനൗചിത്യമില്ലേ? അദ്ദേഹം ചോദിക്കുന്നു .

കഴിഞ്ഞ ഇലക്ഷന്‍ നടക്കുന്ന സമയത്തു ഫ്‌ളോറിഡ റീജിയന്‍ രണ്ടാക്കണം എന്ന് തീരുമാനം ഉണ്ടായിരുന്നു.എന്നാല്‍ രണ്ടു റീജിയന്‍ ആക്കി തെരഞ്ഞെടുപ്പ് നടത്താന്‍ സമ്മതിക്കാഞ്ഞത് നിലവിലെ നേത്രുത്വം ആയിരുന്നു. ഇലക്ഷന്‍ കഴിഞ്ഞു റീജിയന്‍ രണ്ടാക്കുന്നതിനെ കുറിച്ച് ചര്‍ച്ച വന്നപ്പോള്‍2018വരെ ഫ്‌ളോറിഡാ റീജിയണ്‍ രണ്ടാക്കരുത് എന്ന് ഫോമാ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് കമ്മിറ്റിയില്‍ അഭിപ്രായപെട്ടതിനെ തുടര്‍ന്ന് ഈ തീരുമാനം മാറ്റുകയായിരുന്നു . ഫോമയ്ക്ക് ഒരു സുവര്‍ണ്ണ കാലം സമ്മാനിച്ച ആദരണീയരായവരുടെ അഭിപ്രായവും, എന്തിന് ജനറല്‍ ബോഡിയുടെ അഭിപ്രായം പോലും ആരായാതെ തികച്ചും വ്യക്തിപരമായി ഫ്‌ളോറിഡയിലെ അംഗ സംഘടനകള്‍ക്ക് ഫോണ്‍ ചെയ്തു റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിച്ചു പരാജയപ്പെട്ട വ്യക്തിയെ പുതിയതായി ഉണ്ടാക്കിയ റീജിയന്റെ വൈസ് പ്രസിഡന്റായി അംഗ സംഘടനകള്‍ തീരുമാനിക്കണമെന്നു പറയുന്നത്ഉത്തരവാദിത്വപ്പെട്ട വ്യക്തികളില്‍നിന്നും ഉണ്ടാകുന്നത് ആശാസ്യമല്ല .ഇതിനെതിരെ ശക്തിയായി പ്രതിഷേധിക്കുന്നു. ഫോമയെ ഇത്രനാള്‍ വളര്‍ത്തിയ അമേരിക്കന്‍ മലയാളികള്‍ ഇത് അറിയണം .

ഇങ്ങനെയൊരു തീരുമാനം ഫോമയില്‍ നിന്ന് ഔദ്യോഗികമായി ഉണ്ടാകുകയാണെങ്കില്‍ ഫ്‌ളോറിഡയിലെ പല അംഗസംഘടനകളും ഫോമയില്‍ നിന്നും രാജിവയ്ക്കും . ഒറ്റയ്ക്ക്എടുത്ത ഒരു തീരുമാനമല്ല ഇത്. ഫോമയുടെ കഴിവുള്ള പല നേതാക്കളും ഇന്ന് ഫോമയില്‍ നിന്നും മാറി നില്‍ക്കുന്നു . എന്താണ് അതിനു കാരണം . അടുത്ത കാലത്തുഉണ്ടായ ചില ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുകയോ അതിന്റെ സത്യാവസ്ഥ കണ്ടെത്താനോ ഫോമയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ ഒരു തീരുമാനമെടുക്കുവാനോ കഴിഞ്ഞില്ല . അതുകൊണ്ടു ഫോമയില്‍ ഇനിയും വനിതാ പ്രവര്‍ത്തകര്‍ ഉണ്ടാകില്ല എന്നതാണ് സത്യം. കൂടാതെ മുന്‍പെങ്ങുമില്ലാത്തവിധം സംഘടനാ അരക്ഷിതാവസ്ഥയും ഹൈജാക്കിങ്ങും ഉള്ളതായി പരാതിയുണ്ട് . ഫോമയെ ഒരു സാമുദായിക സംഘടനയാക്കി മാറ്റാനുള്ള ശ്രമവും നടക്കുന്നു- റെജി ചെറിയാന്‍ ആരോപിച്ചു.

കഴിഞ്ഞ കമ്മിറ്റിയുടെ ജനറല്‍ ബോഡിയില്‍ ഫ്‌ളോറിഡാ റീജിയന്‍ രണ്ടാക്കണം ഏന് തീരുമാനം ഉണ്ടായിരുന്നു . അങ്ങനെ നടന്നിരുന്നു എങ്കില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു . അതിനു സമ്മതിക്കാഞ്ഞത് ആരാണെന്നു എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇപ്പോള്‍ ഒരു കത്തിലൂടെ റീജിയണല്‍ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിലെ ഔചിത്യം മനസിലാകുന്നില്ല. തന്നെയുമല്ല അമേരിക്കന്‍ നിയമം അനുസരിച്ചു നോണ്‍ പ്രോഫിറ്റ്സംഘടനകളുടെഒരു എക്‌സിക്യുട്ടീവ് കമ്മിറ്റിക്കും ജനറല്‍ ബോഡി അറിയാതെ ഒരു തീരുമാനം എടുക്കുവാന്‍ പറ്റില്ല . ഇത്തരം തീരുമാനങ്ങള്‍ ഫോമയില്‍ ഇടം നേടിയാല്‍ ഫോമയ്ക്കു അമേരിക്കയില്‍ തകര്‍ന്നുപോയ പല സംഘടനകളുടെയും ഗതി ഉണ്ടാകുമെന്നു റെജി ചെറിയാന്‍ പറഞ്ഞു .

വളരെ പ്രതീക്ഷയോടെയാണ് ഫോമയില്‍ വന്നത് . സംഘടനാപ്രവര്‍ത്തനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല . മികച്ച പ്രവര്‍ത്തന പാരമ്പര്യം കൈമുതലാക്കിയാണ് ഫൊക്കാന മുതല്‍ ഫോമാ വരെ എത്തിയത് . അത് തുടരുന്നതിനു യാതൊരു പ്രശ്‌നവുമില്ല. അമേരിക്കന്‍ മലയാളികളുടെ ഒത്തുചേരലിനെ സ്‌നേഹിക്കുന്ന നിരവധി മലയാളികള്‍ ഉണ്ട്, അവരുടെ കരുത്തും അവര്‍ എന്നില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസവുമാണ് എന്നെ ഇവിടെ വരെ എത്തിച്ചത് . അതുകൊണ്ടു ഈ പ്രശ്‌നത്തില്‍ഫോമയെ സ്‌നേഹിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടു സംഘടനയുടെ ബൈലോ അനുസരിച്ചുള്ള തീരുമാനം ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം-അദ്ദേഹം പറഞ്ഞു. 
Join WhatsApp News
Bashir 2017-01-24 11:19:56
Who made the phone calls
who appointed the RVP
let us know Mr.Cherian
do non- profit organization has a national law
Vayanakkaran 2017-01-24 13:19:39
You are right Cherian. Not only FOMA many of our Associations are doing the same thing. They violate principles, constitution and say illogical bla... bla..bla.. and those people think that they are very intelligent and behave like US Presidents, some times more than US Presidents. Those people make big big declarations, promises by publishing their photos here and there. Really many of them do not know much, actually many of them are a type of illitrates. Look at the news they publish and look at their big big claims, and taking credits etc. Say some thing and act otherwise that is also one other phenomina of those people. So 95 percent of the people are away from such organization. Cunninly the church people and temple people attracted many of the general public. Also the religious priests occupied all prominent positions. Even in all your secular organizations they re the chief guests, lamp lighters etc. Especially FOMA all the time the bishop, priest, swamey are the main people up there. Look at the past FOMA meetings and public functions all the time I see th bishop, priests main celebrants. Where is the secular literary leaders? Also what happened that Philadelphia allegations? We need a Jacob Thomas like FoMa Vigilance or FOKANA vigilance not "Koottilitta Thatha". Rise up my friends, logical friends, Cherian again, you are right. Fight it out. We are behind you.
Concerned 2017-01-24 14:55:28
Isn't it time for another umbrella association? We need  lot more associations. Pravasy Malayalees have lot of issues and these associations are the only 'hope'for our future. Hope and pray these so called Malayalee leaders won't show up in the main stream American politics, taking advantage of the poor Americans' vulnerability. Hope that won't happen Ever!!!Common, get a life and GROW UP........As long as their poor wives keep their three jobs, these pattern will continue. So sad....
Ramesh Panicker 2017-01-25 09:53:58
The new FOMAA leadership is behaving in a very autocratic manner as if the association is their family owned.  There are already many allegations against them like conducting the Jollywood Mollywood program at a very high rate than normal in Chicago for FOMAA fundraising.   Now they have appointed one of the top officials cousins as the RVP of Florida region disregarding the bylaws of FOMAA.  Mr. Reji Cherian, you should immediately take this matter to the court and get a stay order for the new illegal appointment.  You are the only RVP for the region until 2018.  There are many behind you.   
Ramesh Panicker 2017-01-25 09:58:17
FOMAA has become a Knanaya-Syro Malabar association.  Bishops and priests are now leading the organization from behind.  They have their own nefarious intentions.  Save FOMAA from the clutches of the church and make it again a secular organization.  Otherwise FOMAA will die out soon for which all the current leaders will be responsible.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക