Image

അബുദാബി കിരീടാവകാശി ഇന്ത്യയിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ച്‌ മോദി

Published on 24 January, 2017
അബുദാബി കിരീടാവകാശി ഇന്ത്യയിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ച്‌ മോദി

ന്യൂദല്‍ഹി: 
ഇന്ത്യയുടെ 67ാമത്‌റിപ്പബ്ലിക്‌ ദിന പരേഡില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാന്‍ യുഎഇ രാജകുമാരന്‍ ഷെയ്‌ക്ക്‌ മുഹമ്മദ്‌ ബിന്‍ സയീദ്‌ അല്‍ നഹ്യാന്‍ ഇന്ത്യയിലെത്തി. 

പതിവുകള്‍ തെറ്റിച്ച്‌ രാജകുമാരനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ആലിംഗനം ചെയ്‌താണ്‌ മോദി രാജകുമാരനെ വരവേറ്റത്‌.

 പ്രോട്ടോക്കോള്‍ മറികടന്നാണ്‌ പ്രധാനമന്ത്രി അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്‌. .യുഎഇ സൈന്യത്തിന്റെ ഡപ്യൂട്ടി സുപ്രീം കമാണ്ടര്‍ കൂടിയായ രാജകുമാരന്‍ മൂന്ന്‌ ദിവസം ഇന്ത്യയിലുണ്ടാകും.

പ്രധാനമന്ത്രിയുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. തന്ത്രപ്രധാന മേഖലകളിലെ സഹകരണം ഉള്‍പ്പെടെ പതിനാറോളം കരാറുകളില്‍ ഇരുരാജ്യവും ഒപ്പുവെക്കുമെന്നാണ്‌ പ്രതീക്ഷ. 

വ്യാപാരം, ഭീകരതക്കെതിരായ പോരാട്ടം, നിക്ഷേപം, പ്രതിരോധം എന്നീ മേഖലകളില്‍ വിശദമായ ചര്‍ച്ച നടക്കും. റിപ്പബ്ലിക്‌ ദിന പരേഡില്‍ ഇത്തവണ അറബ്‌ സൈനികരും മാര്‍ച്ച്‌ ചെയ്യുന്നുണ്ട്‌. ആദ്യമായാണ്‌ യുഎഇ സൈന്യം റിപ്പബ്ലിക്‌ പരേഡില്‍ പങ്കെടുക്കുന്നത്‌. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക