Image

ദുബൈ കെ.എം.സി.സി : 68മത് റിപ്പബ്ലിക് ദിനാഘോഷവും ഡെപ്യൂട്ടി കോണ്‍സുല്‍ മുരളീധരന് യാത്രയപ്പും

Published on 24 January, 2017
ദുബൈ കെ.എം.സി.സി : 68മത് റിപ്പബ്ലിക് ദിനാഘോഷവും ഡെപ്യൂട്ടി കോണ്‍സുല്‍ മുരളീധരന് യാത്രയപ്പും


ദുബൈ: ദുബൈ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനാഘോഷവും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡെപ്പ്യൂട്ടി കോണ്‍സുല്‍ മുരളീധരന് യാത്രയപ്പും ജനുവരി 26ന് വ്യാഴാഴ്ച രാത്രി 7.30ന് ദുബൈ കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് വെച്ച് നടക്കും. ദുബൈ കെ.എം.സി.സി വളണ്ടിയര്‍വിംഗ്, വുമണ്‍സ് വിംഗ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ദേശീയോദ്ഗ്രഥ പരിപാടികളും ഉണ്ടായിരിക്കും. പരിപാടിയില്‍ യു.എ.ഇയിലെ സാമൂഹ്യ സാംസ്‌ക്കാരിക രഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. എല്ലാ ജില്ലാ മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കണം എന്ന് പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി  എന്നിവര്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക