Image

വാ​യ്പാ ത​ട്ടി​പ്പ്: മ​ല്യ​ക്കെ​തി​രെ 1,000 പേ​ജ് കു​റ്റ​പ​ത്രം

Published on 24 January, 2017
വാ​യ്പാ ത​ട്ടി​പ്പ്: മ​ല്യ​ക്കെ​തി​രെ 1,000 പേ​ജ് കു​റ്റ​പ​ത്രം
ന്യൂ​ഡ​ൽ​ഹി: വാ​യ്പാ ത​ട്ടി​പ്പ് കേ​സി​ൽ മ​ദ്യ​രാ​ജാ​വ് വി​ജ​യ് മ​ല്യ​ക്കെ​തി​രെ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 1,000 പേ​ജു​വ​രു​ന്ന കു​റ്റ​പ​ത്ര​മാ​ണ് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ന​ൽ​കി​യ വാ​യ്പ​യി​ലൂ​ടെ ബാ​ങ്കി​ന് 1,300 കോ​ടി രൂ​പ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് കേ​സ്. ഐ​ഡി​ബി​ഐ അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ഗൂ​ഡാ​ലോ​ച​ന​യെ തു​ട​ർ​ന്നാ​ണ് മ​ല്യ​വാ​യ്പ ത​ര​പ്പെ​ടു​ത്തി​യ​തെ​ന്നും വാ​യ്പ​യു​ടെ ഒ​രു ഭാ​ഗം വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വ​ക​മാ​റ്റി​യെ​ന്നും സി​ബി​ഐ കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. 

ഐ​ഡി​ബി​ഐ ബാ​ങ്കി​ൻ​റെ മു​ൻ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും (സി​എം​ഡി) ആ​യ യോ​ഗേ​ഷ് അ​ഗ​ർ​വാ​ൾ അ​ട​ക്കം മ​റ്റ് ഒ​ൻ​പ​തു പേ​ർ​ക്കെ​തി​രെ​യും സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച മ​ല്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ടു​ക​ളും ഓ​ഫീ​സു​ക​ളു​മ​ട​ക്കം ഒ​രു ഡ​സ​നോ​ളം സ്ഥ​ല​ങ്ങ​ളി​ൽ സി​ബി​ഐ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് യോ​ഗേ​ഷ് അ​ഗ​ർ​വാ​ൾ, ഐ​ഡി​ബി​ഐ ബാ​ങ്ക് ഡെ​പ്യൂ​ട്ടി എം​ഡി​മാ​രാ​യി​രു​ന്ന ബി.​കെ. ബ​ത്ര, ഒ.​വി.​ബു​ന്ദേ​ലു, മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​സ്.​കെ.​വി. ശ്രീ​നി​വാ​സ​ൻ, കിം​ഗ്ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സ് ചീ​ഫ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ. ​ര​ഘു​നാ​ഥ​ൻ എ​ന്നി​വ​രെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക