Image

മാഞ്ചസ്റ്ററില്‍ സെഹിയോന്‍ യൂത്ത് മിനിസ്ട്രിയുടെ ധ്യാനം 28ന്

Published on 24 January, 2017
മാഞ്ചസ്റ്ററില്‍ സെഹിയോന്‍ യൂത്ത് മിനിസ്ട്രിയുടെ ധ്യാനം 28ന്
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയില്‍ സെഹിയോന്‍ യൂത്ത് മിനിസ്ട്രി നയിക്കുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള ധ്യാനം ജനുവരി 28ന് (ശനി) നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ നോര്‍ത്ത് ണ്ടനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തിലാണ് ധ്യാനം.

സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രായമനുസരിച്ചു വിവിധ ഗ്രൂപ്പുകളായി നടക്കുന്ന ധ്യാനത്തിന് സെഹിയോന്‍ യൂത്ത് ടീം നേതൃത്വം നല്‍കും. വൈകുന്നേരം അഞ്ചിന് ദിവ്യബലിയോടെ ധ്യാനം സമാപിക്കും. സണ്‍ഡേ സ്‌കൂള്‍ അധ്യാപകരും ഇടവക ട്രസ്റ്റിമാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

പരിശുദ്ധാത്മ ചൈതന്യം തുളുന്പുന്ന തിരുവചന ശുശ്രൂഷകളിലൂടെയും ബൈബിള്‍ ക്ലാസുകളിലൂടെയും കുഞ്ഞുമക്കളെ ഒരുക്കുന്ന ധ്യാന പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഇടവക വികാരി റവ.ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്തു

പള്ളിയുടെ വിലാസം: St.Hildas Church, 66 Kenworthy Lane, Northenden, Manchester M22 4EF

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക