Image

കര്‍ഷകര്‍ക്ക്‌ നേരേ വെടി; 2 മരണം 60 പേര്‍ക്ക്‌ പരിക്ക്‌

Published on 23 June, 2011
കര്‍ഷകര്‍ക്ക്‌ നേരേ വെടി; 2 മരണം 60 പേര്‍ക്ക്‌ പരിക്ക്‌
ഗോഹട്ടി: സമരം നടത്തുന്ന കര്‍ഷകര്‍ക്ക്‌ നേരെയുണ്ടായ പോലീസ്‌ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അറുപതോളം പേരെ പരിക്കുകളോടെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ സെക്രട്ടേറിയറ്റില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച കര്‍ഷകര്‍ക്കു നേരെയാണ്‌ വെടിവെയ്‌പുണ്ടായത്‌. കയ്യേറ്റക്കാരെ കുടിയൊഴിപ്പിക്കുന്നതിനെതിരെ കൃഷക്‌ മുക്‌തി സംഗ്രാം സമിതിയുടെ (കെഎംഎസ്‌എസ്‌) നേതൃത്വത്തില്‍ പതിനായിരത്തിലേറെ പേരാണു സെക്രട്ടറി അഖില്‍ ഗൊഗോയ്‌യുടെ നേതൃത്വത്തില്‍ ദിസ്‌പൂരില്‍ സംഗമിച്ചത്‌. സെക്രട്ടറിയേറ്റിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ച കര്‍ഷകരെ തടഞ്ഞതോടെ അക്രമാസക്‌തരായ സമരക്കാര്‍ പൊലീസിനു നേരെ കല്ലേറു നടത്തി. സമീപസ്‌ഥലങ്ങളില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന വാഹനങ്ങളും കത്തിച്ചു. ലാത്തിച്ചാര്‍ജ്‌ നടത്തിയിട്ടും സമരക്കാര്‍ പിരിയാത്തതോടെ വെടിവയ്‌ക്കുകയായിരുന്നു. കല്ലേറില്‍ ഒട്ടേറെ പൊലീസുകാര്‍ക്കു പരുക്കേറ്റതായും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക