Image

വേള്‍ഡ് എക്കണോമിക്ക് ഫോറം കണ്ടെത്തലുകള്‍ - ഇന്ത്യന്‍ മാധ്യമങ്ങള്‍ വിശ്വാസ്യതയില്ലാത്തത്

ജോര്‍ജ് ജോണ്‍ Published on 25 January, 2017
വേള്‍ഡ് എക്കണോമിക്ക് ഫോറം കണ്ടെത്തലുകള്‍ - ഇന്ത്യന്‍ മാധ്യമങ്ങള്‍ വിശ്വാസ്യതയില്ലാത്തത്
ദാവോസ് : ലോകത്തെ ഏറ്റവും വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ മാധ്യമങ്ങള്‍. വേള്‍ഡ് എക്കണോമിക്ക് ഫോറം പുറത്തു വിട്ട ലോകത്തെ വിശ്വാസ്യതയില്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയനുസരിച്ചാണ് ഇത്. വിശ്വാസ്യതയില്ലാത്തതില്‍ ഒന്നാം സ്ഥാനം ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്കാണ്. ഐറിഷ് മാധ്യമങ്ങളാണ് മൂന്നാം സ്ഥാനത്തുള്ളത്. സിംഗപ്പൂര്‍, തുര്‍ക്കി, യുഎഇ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളിലെ മാധ്യമങ്ങളാണ് ഇതിന് പിന്നാലെ ഉള്ളതെന്ന് വേള്‍ഡ് എക്കണോമിക്ക് ഫോറം കണ്ടെത്തി.

ലോകത്തെ വിശ്വാസ്യതയില്ലാത്ത സര്‍ക്കാറുകള്‍, മാധ്യമങ്ങള്‍, എന്‍ജിഒകള്‍, ബിസിനസ് എന്നിവയുടെ പട്ടികയാണ് വേള്‍ഡ് എക്കണോമിക്ക് ഫോറം പുറത്തു വിട്ട ലിസ്റ്റില്‍ ഉള്ളത്. ലോകമെമ്പാടുമായി നടത്തിയ പഠനത്തിനൊടുവിലാണ് ഈ പട്ടികകള്‍ പുറത്തു വിട്ടത് എന്ന് വേള്‍ഡ് എക്കണോമിക്ക് ഫോറം വ്യക്തമാക്കി.

ലോകത്തെ ഏറ്റവും വിശ്വാസ്യതയില്ലാത്ത സര്‍ക്കാറുകളില്‍ ഒന്നാം സ്ഥാനത്തുള്ളത് അര്‍ജന്റീനയിലെ സര്‍ക്കാരാണ്. രണ്ടാം സ്ഥാനം ബ്രസീല്‍ സര്‍ക്കാരിനും, മൂന്നാം സ്ഥാനം കനേഡിയന്‍ സര്‍ക്കാരിനുമാണ്. കൊളംബിയ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, മലേഷ്യ, മെക്‌സിക്കോ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ സര്‍ക്കാറുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഉള്ളത്.


വേള്‍ഡ് എക്കണോമിക്ക് ഫോറം കണ്ടെത്തലുകള്‍ - ഇന്ത്യന്‍ മാധ്യമങ്ങള്‍ വിശ്വാസ്യതയില്ലാത്തത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക