Image

നല്ല സിനിമകള്‍ ഒരിക്കലും മരിക്കുന്നില്ലെന്നതിന് തെളിവാണ് അനിയത്തിപ്രാവ്; കുഞ്ചാക്കോ ബോബന്‍

Published on 25 January, 2017
നല്ല സിനിമകള്‍ ഒരിക്കലും മരിക്കുന്നില്ലെന്നതിന് തെളിവാണ് അനിയത്തിപ്രാവ്; കുഞ്ചാക്കോ ബോബന്‍


1997ല്‍ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് അനിയത്തി പ്രാവ്. വമ്പന്‍ വിജയമായി മാറിയ ചിത്രം സംവിധാനം ചെയ്തത് ഫാസിലാണ്. ശാലിനിയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. 9.87 കോടി ബജറ്റിലൊരുക്കിയ ചിത്രം 79.87 കോടി കളക്ഷന്‍ നേടിയിരുന്നു. വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞെങ്കിലും ചിത്രത്തെകുറിച്ച് ഓര്‍ക്കുകയാണ് കു!ഞ്ചാക്കോ ബോബന്‍.

നല്ല സിനിമ ഒരിക്കലും മരിക്കുന്നില്ല എന്നതിനു വ്യക്തമായ തെളിവാണ് അനിയത്തിപ്രാവ് എന്ന് കുഞ്ചാക്കോ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അരുണ്‍.പി.ജി. എഡിറ്റ് ചെയ്ത അനിയത്തിപ്രാവിന്റെ പുതിയ ട്രെയിലര്‍ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഈ ട്രെയിലര്‍ ഉള്‍പ്പെടെയാണ് കുഞ്ചാക്കോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക