Image

മൈക്കിള്‍ ജാക്‌സന്റെ മരണം കൊലപാതകമെന്ന് മകള്‍

Published on 25 January, 2017
മൈക്കിള്‍ ജാക്‌സന്റെ മരണം കൊലപാതകമെന്ന് മകള്‍

അമേരിക്കന്‍ സഗീതഞ്ജന്‍ മൈക്കിള്‍ ജാക്‌സണിന്റെ മരണം കൊലപാതകമാണെന്ന് താരത്തിന്റെ മകള്‍ പാരിസ് ജാക്‌സണ്‍. മൈക്കിള്‍ ജാക്‌സണിന്റെ മരണത്തിന് ശേഷം മകള്‍ ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പാരിസ് ജാക്‌സണ്‍ ഇക്കാര്യം പറഞ്ഞത്. 2009ലാണ് മൈക്കിള്‍ ജാക്‌സണ്‍ മരിക്കുന്നത്.

മൈക്കിള്‍ ജാക്‌സണ് ഡോക്ടറായിരുന്ന കോണ്‍റാഡ് മറേ അധികമരുന്നുകളാണ് നല്‍കിയിരുന്നത്. എന്നാല്‍ ഷേ കൊലപാതകം മറ്റാരൊക്കെയോ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. അതിനു പിന്നില്‍ വലിയ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ട്. കുടുംബത്തിലുള്ളവര്‍ക്കും അദ്ദേഹത്തിന്റെ അടുത്ത ആരാധകര്‍ക്കും ഇക്കാര്യം അറിയാം. പിതാവിന്റെ മരണം കൊലപാതകമാണ് എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത് പതിനെട്ടുകാരിയായ പാരിസ് ജാക്‌സണ്‍ പറയുന്നു.

ചെറുപ്പത്തില്‍ ലൈംഗികമായ ചൂഷണം ചെയ്യപ്പെട്ടുവെന്നും പാരിസ് ജാക്‌സണ്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. 14 വയസുള്ളപ്പോള്‍ ഒരു വൃദ്ധന്‍ ലൈംഗികമായി ഉപയോഗിച്ചു. അത് എന്നെ വിഷാദരോഗിയാക്കി. ഏറെ നാളത്തെ ചികിത്സകള്‍ക്കു ശേഷമാണ് അതില്‍ നിന്ന് മുക്തമായത്പാരിസ് ജാക്‌സണ്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക