Image

കാഴ്ചയില്ലായ്മയുടെ കാഴ്ചയായി ഹൃത്വിക്കിന്റെ കാബില്‍

Published on 25 January, 2017
കാഴ്ചയില്ലായ്മയുടെ കാഴ്ചയായി ഹൃത്വിക്കിന്റെ കാബില്‍


ബോളിവുഡിന്റെ ഗ്രീക്ക് ദേവന്‍ ഹൃത്വിക്ക് റോഷന്‍ നായകനാകുന്ന പുതിയ ചിത്രം കാബില്‍ തിയേറ്ററുകളില്‍ എത്തി. ഷാരൂഖിന്റെ റായീസിനൊപ്പമാണ് കാബിലും തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. സഞ്ജയ് ഗുപ്തയാണ് ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത്. യാമി ഗൗതമാണ് ഹൃത്വിക്കിന്റെ നായികയായി എത്തുന്നത്. ഹൃത്വിക്കും യാമിയും അന്ധ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

റോണിത് റോയ്, റോഹിത് റോയ്, നരേന്ദ്ര ജാ, സുരേഷ് മേനോന്‍, ശിധൂര്‍ റഹ്മാന്‍, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. രാജേഷ് റോഷനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

സുധീപ് ചാറ്റര്‍ജിയും അയാനക ബോസും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഫിലിം ക്രാഫ്റ്റ് പ്രൊഡക്ഷന്‍സ് െ്രെപവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഹൃത്വിക്കിന്രെ പിതാവ് രാകേഷ് റോഷനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫിലിംക്രാഫ്റ്റ് പ്രൊഡക്ഷന്‍സും ബി4യു മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക