Image

സൂര്യ ആരാധകര്‍ക്ക് വീണ്ടും നിരാശ, എസ്3 റിലീസ് വീണ്ടും മാറ്റി വെച്ചു

Published on 25 January, 2017
സൂര്യ ആരാധകര്‍ക്ക് വീണ്ടും നിരാശ, എസ്3 റിലീസ് വീണ്ടും മാറ്റി വെച്ചു

നടിപ്പിന്‍ നായകന്‍ സൂര്യ നായകനായി എത്തുന്ന സിങ്കം 3നായി കാത്തിരിക്കുകയാണ് ആരാധകര്‍. നാളെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആരാധകര്‍ക്ക് നിരാശയായി പുതിയ വാര്‍ത്ത. ചിത്രം നാളെ തിയേറ്ററുകളില്‍ എത്തില്ല. പുതുക്കിയ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ഫെബ്രുവരി 3ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നും വിവരമുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ജല്ലിക്കെട്ട് സമരത്തെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥയാണ് റിലീസ് മാറ്റിവെക്കുന്നതിന് കാരണമായി നിര്‍മാതാക്കള്‍ പ്രസ്താവനയില്‍ പറയുന്നത്. തമിഴ് ജനത വൈകാരിക ക്ഷോഭത്തില്‍ നില്‍ക്കുന്‌പോള്‍ ചിത്രം റിലീസ് ചെയ്യുന്നത് നഷ്ടമുണ്ടാക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

സൂര്യയുടെ സിങ്കം സീരീസിലെ മൂന്നാം ചിത്രമാണിത്. ഹരി തന്നെയാണ് മൂന്നാം ചിത്രവും സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റേത് തന്നെയാണ് കഥയും. അനുഷ്‌ക ഷെട്ടിയും ശ്രുതി ഹസ്സനുമാണ് നായികമാരായി എത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക