Image

പോലീസിനെ കളിയാക്കി നടന്ന ഇന്ത്യന്‍ പിടികിട്ടാപ്പുള്ളിക്ക് ബ്രിട്ടനില്‍ അഞ്ചു വര്‍ഷം തടവ്

Published on 25 January, 2017
പോലീസിനെ കളിയാക്കി നടന്ന ഇന്ത്യന്‍ പിടികിട്ടാപ്പുള്ളിക്ക് ബ്രിട്ടനില്‍ അഞ്ചു വര്‍ഷം തടവ്

      ലണ്ടന്‍: പോലീസിനെയും കോടതയിയേയും പരിഹസിച്ചും പറ്റിച്ചും നടന്ന ഇന്ത്യന്‍ പിടികിട്ടാപ്പുള്ളിക്ക് ഒടുവില്‍ കോടതി ശിക്ഷ വിധിച്ചത് അഞ്ചു വര്‍ഷം തടവ്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നത്. ഇയാള്‍ നേരത്തെ മാര്‍ബെല്ലയില്‍ പിടിയിലാവുകയായിരുന്നു.

മുപ്പത്തൊന്പതുകാരനായ നിര്‍മല്‍ ആണ് പ്രതി. ജാമ്യമെടുത്ത് മുങ്ങിയ ശേഷം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചെടുത്ത പല ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പോലീസിനെ പറ്റിച്ചു വരികയായിരുന്നു. ഇതിനിടെ ജഡ്ജിയെ കോടതിയിലേക്ക് ഫോണ്‍ ചെയ്ത് സംസാരിക്കുക വരെ ചെയ്തു. തന്നെ പിടിക്കാന്‍ പോലീസും കോടതിയുമൊക്കെ വെറുതേ സമയം പാഴാക്കുകയാണെന്നും ഇയാള്‍ വീന്പടിച്ചിരുന്നു.

തെക്കന്‍ സ്‌പെയ്‌നിലെ മാര്‍ബെല്ലയില്‍ പുതുവര്‍ഷ രാത്രിയാണ് ഇയാളുടെ ഒളിച്ചുകളി അവസാനിച്ചത്. ഇപ്പോള്‍ രണ്ടു കൂട്ടാളികള്‍ക്കൊപ്പമാണ് ശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നത്. 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണിത്. അഞ്ച് ലക്ഷം പൗണ്ട് വെളുപ്പിച്ചെടുക്കാനായിരുന്നു ശ്രമം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക