Image

എച്ച്എസ്ബിസി യുകെയിലെ 62 ശാഖകള്‍ പൂട്ടുന്നു

Published on 25 January, 2017
എച്ച്എസ്ബിസി യുകെയിലെ 62 ശാഖകള്‍ പൂട്ടുന്നു
    ലണ്ടന്‍: യുകെയിലെ 62 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാന്‍ എച്ച്എസ്ബിസി തീരുമാനിച്ചു. ബ്രെക്‌സിറ്റ് സംബന്ധിച്ച സുപ്രീം കോടതി വിധി വന്നതിനു പിന്നാലെയാണ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

ശാഖകള്‍ പൂട്ടുന്നതോടെ 181 പേര്‍ക്ക് ജോലി നഷ്ടപ്പെടും. ശേഷിക്കുന്ന ജീവനക്കാരെ പാരീസിലേക്കു സ്ഥലം മാറ്റാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം തന്നെ 55 ബ്രിട്ടീഷ് ശാഖകള്‍ എച്ച്എസ്ബിസി അടച്ചുപൂട്ടിയിരുന്നു. ഈ വര്‍ഷം അവസാനിക്കുന്നതോടെ ആകെ പൂട്ടുന്ന ബ്രിട്ടീഷ് ശാഖകള്‍ 117 ആകും.

ഐടി വിഭാഗത്തില്‍നിന്നും 200 പേരെ ഇന്ത്യയിലേക്കും ചൈനയിലേക്കും പോളണ്ടിലേക്കും സ്ഥലം മാറ്റാനും കന്പനി തീരുമാനിച്ചു കഴിഞ്ഞു. അവിടെ ഇതേ ജോലി ചെയ്യുന്‌പോള്‍ കുറഞ്ഞ ശന്പളം നല്‍കിയാല്‍ മതിയെന്നതാണ് കന്പനിയുടെ കണക്കുകൂട്ടല്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക