Image

ചില്ല സര്‍ഗവേദി സാഹിത്യ സംവാദം നടത്തി

Published on 25 January, 2017
ചില്ല സര്‍ഗവേദി സാഹിത്യ സംവാദം നടത്തി

 
റിയാദ്: ഡയസ്‌പോറ സാഹിത്യവും അതിന്റെ വിവിധ മാനങ്ങളും അന്വേഷിക്കുന്ന സാഹിത്യസംവാദത്തിന് ചില്ല സര്‍ഗവേദി തുടക്കം കുറിച്ചു. 

ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ ഇന്ത്യന്‍ ഡയസ്‌പൊറകളെ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചയില്‍ ലോകത്തെ മറ്റു വംശീയ ഭൂപ്രദേശങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഗള്‍ഫിലെ മലയാളി ഡയസ്‌പോറയും അതിന്റെ സാഹിത്യവും ചര്‍ച്ചയില്‍ വിഷയമായി. നൗഷാദ് കോര്‍മത്, എം.ഫൈസല്‍, ആര്‍. മുരളീധരന്‍, പ്രിയ സന്തോഷ്, ശമീം തളാപ്രത്ത്, സുനില്‍കുമാര്‍, റഫീഖ് പന്നിയങ്കര, കുഞ്ഞിമുഹമ്മദ് ഉദിനൂര്‍, ഡാര്‍ലി തോമസ് എന്നിവര്‍ സംസാരിച്ചു.

ന്ധഎന്റെ വായന’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന പ്രതിമാസ വായന ഇന്തോഅമേരിക്കന്‍ നോവലിസ്റ്റായ അഖില്‍ ശര്‍മയുടെ ന്ധഫാമിലി ലൈഫ്’ എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കിട്ട് സ്‌കൂള്‍ വിദ്യാര്‍ഥിയായ അഖില്‍ ഫൈസല്‍ തുടക്കം കുറിച്ചു. 

കെ.പി. അപ്പന്റെ സമയപ്രവാഹവും സാഹിത്യകലയും ആര്‍.മുരളീധരനും മധുരം നിന്റെ ജീവിതം എം.ഫൈസലും അവതരിപ്പിച്ചു. ഡി.എന്‍. ഷാ രചിച്ച സമകാലിക പ്രസക്തിയുള്ള വിശുദ്ധ പശുവിന്റെ വായനാനുഭവം ഇഖ്ബാല്‍ കൊടുങ്ങല്ലൂരും കെ. ദാമോദരന്റെ ഭാരതീയ ചിന്ത ബീനയും പങ്കുവച്ചു. ലിയോ ടോള്‍സ്‌റ്റോയിയുടെ അന്നാ കരെനീന നിപിനും എം.മുകുന്ദന്റെ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു സുരേഷ് ബാബുവും അവതരിപ്പിച്ചു. സുനില്‍ ഏലംകുളം ശൂദ്രകന്റെ മൃച്ഛകടികം എന്ന പ്രാചീനകാലനാടകത്തിന്റെ വായന നടത്തി. അനിത നസീം സംഗീത ശ്രീനിവാസന്റെ ആസിഡ് എന്ന നോവലിന്റെ വായനാനുഭവം പങ്കുവച്ചു.

നജിം കൊച്ചുകലുങ്ക്, റാഷിദ് ഖാന്‍,ജോഷി പെരിഞ്ഞനം, നജ്മ നൗഷാദ്, സംഗീത വിജയകുമാര്‍,ശിഹാബുദ്ദീന്‍ കുഞ്ചിസ്, ഇ. പ്രദീപ് കുമാര്‍, ജാബിറലി, സലിം പള്ളിയില്‍, അമന്‍, സിമി, അന്‍വര്‍.പി.വി, പ്രഭാകരന്‍, മുനീര്‍ വട്ടേക്കാട്ടുകര, എന്‍. വിജയകുമാര്‍, അഖില്‍ അബ്ദുള്ള, ഫാത്തിമ സഹ്‌റ, സഫ്ദര്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക