Image

പയ്യന്നൂര്‍ സൗഹൃദവേദി ദമാമിന് പുതിയ നേതൃത്വം

Published on 25 January, 2017
പയ്യന്നൂര്‍ സൗഹൃദവേദി ദമാമിന് പുതിയ നേതൃത്വം


      ദമാം: സൗദി അറേബ്യയിലെ പയ്യന്നൂര്‍കാരുടെ ആദ്യ കൂട്ടായ്മയായ പിഎസ് വി യുടെ ദമാം കമ്മിറ്റിയുടെ മൂന്നാം വാര്‍ഷിക ജനറല്‍ ബോഡിയോഗവും കമ്മിറ്റി രൂപീകരണവും ജനുവരി 20ന് (വെള്ളി) വൈകുന്നേരം 4.30 ന് ദമാം റോസ് ഓഡിറ്റോറിയത്തില്‍ നടന്നു. 

പിഎസ്വി റിയാദ് സെക്രട്ടറി സനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് പി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിവാകരന്‍, സുഹൈബ് എന്നിവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടും സാന്പത്തിക റിപ്പോര്‍ട്ടും ജീവകാരുണ്യ റിപ്പോര്‍ട്ടും അവതരിപ്പിച്ച് ഐക്യകണ്‌ഠേന പാസാക്കി. പിഎസ് വിയുടെ ഉപഹാരമായി പിഎസ് വിയുടെ ലോഗോ പതിച്ച തൊപ്പിയും ലഘു ലേഖയും 2017 കലണ്ടറും മുഴുവന്‍ ആളുകള്‍ക്കും വിതരണം ചെയ്തു. 

തുടര്‍ന്നു പുതിയ ഭാരവാഹികളായി പി. ഭാസ്‌കരന്‍ (മുഖ്യരക്ഷാധികാരി), മായിന്‍ ബഷീര്‍ (പ്രസിഡന്റ്), എം. ബാബു (സെക്രട്ടറി), ഇബ്രാഹിം (ട്രഷറര്‍) എന്നിവരേയും 22 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നിലവില്‍ വന്നു. മറ്റു ഭാരവാഹികളായി സുഹൈബ് (ജീവകാരുണ്യ കണ്‍വീനര്‍), കൃഷ്ണകുമാര്‍ (സാംസകാരിക കണ്‍വീനര്‍), ദിവാകരന്‍ (ജനറല്‍ കണ്‍വീനര്‍), രാകേഷ്, രാജീവന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), മുനീര്‍, പ്രദീപ് മുട്ടില്‍ (വൈസ് പ്രസിഡന്റ്), ഭരതന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരേയും തെരഞ്ഞെടുത്തു.

യോഗാവസാനം പ്രവാസികള്‍ നാട്ടില്‍ അനുഭവിക്കുന്ന സാന്പത്തികമായുള്ള ബുദ്ധിമുട്ടും പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ പലിശരഹിത വായ്പയോ സബ്‌സിഡറിയൊ അനുവദിക്കാനുമായുള്ള പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക