Image

ആര്‍എസ് സി ബുക് ടെസ്റ്റ് ഫൈനല്‍ പരീക്ഷ 27ന്

Published on 25 January, 2017
ആര്‍എസ് സി ബുക് ടെസ്റ്റ് ഫൈനല്‍ പരീക്ഷ 27ന്

      റിയാദ്: റിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന ബുക് ടെസ്റ്റ് ഫൈനല്‍ പരീക്ഷ ജനുവരി 27ന് (വെള്ളി) നടക്കും. യുഎഇ സമയം രാവിലെ ഏഴു മുതല്‍ രാത്രി 10 വരെ www.rsconline.org വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് പരീക്ഷ. ഡിസംബര്‍ 20 മുതല്‍ ജനുവരി 15 വരെ നടന്ന ഒന്നാം ഘട്ട പരീക്ഷയില്‍ യോഗ്യത നേടിയ 7800 പരീക്ഷാര്‍ഥികളാണ് ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കുക. ഐപിബി പ്രസിദ്ധീകരിച്ച പ്രകൃതിയുടെ പ്രവാചകന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് പരീക്ഷ. 

റിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് കൗണ്‍സിലാണ് ബുക് ടെസ്റ്റിനു നേതൃത്വം നല്‍കുന്നത്. എല്ലാ വര്‍ഷവും പ്രവാചകന്റെ വ്യത്യസ്ത ദര്‍ശനങ്ങളെ കേന്ദ്രീകരിച്ചാണ് പുസ്തക വിതരണവും വിജ്ഞാന പരീക്ഷയും നടത്തുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പുറത്തുള്ളവര്‍ക്കും ഗ്ലോബല്‍ കാറ്റഗറിയില്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുത്ത പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷയും ഇതോടൊപ്പം നടത്തുന്നുണ്ട്. ഗള്‍ഫ് തലത്തിലും ഗ്ലോബല്‍ തലത്തിലും ഏകീകൃത സംവിധാനത്തോടെ നടത്തുന്ന പരീക്ഷക്ക് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പരീക്ഷാ ഫലം ഫെബ്രുവരി നാലിന് പ്രഖ്യാപിക്കും. വിജയികള്‍ക്ക് സോണ്‍, നാഷനല്‍, ഗള്‍ഫ് തലങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കും. 

വിവരങ്ങള്‍ക്ക് 0555667860, 0568462979. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക