Image

ഹോളിവുഡിനെ മറികടക്കാന്‍ ഇന്‍ഡിവുഡുമായി സോഹന്‍ റോയ്‌

Published on 26 January, 2017
ഹോളിവുഡിനെ മറികടക്കാന്‍ ഇന്‍ഡിവുഡുമായി സോഹന്‍ റോയ്‌
കണ്ണൂര്‍: ബോളിവുഡും ടോളിവുഡും കോളിവുഡുമൊക്കെയായി വിഭജിച്ച് നില്‍ക്കുന്ന ഇന്ത്യന്‍ സിനിമയ്ക്ക് ഇന്‍ഡിവുഡ് എന്ന ആശയവുമായി മലയാളിയായ ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ്. ഹിന്ദിയിലും തെലുങ്കിലും തമിഴിലും മലയാളത്തിലും കന്നഡയിലും ബംഗാളിയിലുമൊക്കെയായി നിരവധിയായി വിഭജിച്ചുകിടക്കുന്ന ഇന്ത്യന്‍ സിനിമ ഒരുമിച്ചാല്‍ ഹോളിവുഡിനെക്കാള്‍ വലുതാകും. ഇന്‍ഡിവുഡ് എന്ന ലേബലില്‍ ഹോളിവുഡിനെ വെല്ലുന്ന സിനിമകള്‍ ചെയ്യാന്‍ നമുക്ക് സാധിക്കുമെന്നും സോഹന്‍ റോയ് പറയുന്നു.

കുവൈറ്റ് യുദ്ധം പശ്ചാത്തലമാക്കി ഒരുക്കുന്ന ബേണിങ്ങ് വെല്‍സ്(കത്തുന്ന എണ്ണക്കിണറുകള്‍) എന്ന സിനിമ ഇന്ത്യന്‍ സിനിമാലോകത്തിന്റേതായി പുറത്തിറങ്ങും. 2017 ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2019ല്‍ റിലീസ് ചെയ്യാനാണ്ഉദ്ദേശിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ഐ വി ശശിയോടൊപ്പം ചേര്‍ന്നാണ് സോഹന്‍ റോയി ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഇന്‍ഡിവുഡിനെ ലോകശ്രദ്ധയിലെത്തിക്കുന്ന സിനിമയായിരിക്കും ഇത്. മലയാളമുള്‍പ്പെടെ മൂന്ന് ഭാഷകളില്‍ നിര്‍മ്മിക്കുന്ന സിനിമ മുപ്പത് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തും.

ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ അഭിനേതാക്കള്‍ സിനിമയില്‍ അഭിനയിക്കും. സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലേക്ക് താല്‍പര്യമുള്ളവര്‍ക്ക് കടന്നുവരാന്‍ ശിറിയംീീറ.രീ.ശി എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സോഹന്‍ റോയി അഭ്യര്‍ത്ഥിച്ചു. അഭിനയരംഗത്ത് മാത്രമല്ല, സംഗീതം, ഡബ്ബിങ്ങ്, ക്യാമറ, തിരക്കഥ തുടങ്ങിയ എല്ലാ മേഖലകളിലും താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കി സിനിമയിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സിനിമ പ്രവര്‍ത്തകര്‍ ക്യാമറക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച ഡാം 999 എന്ന ഹോളിവുഡ് സിനിമയായിരുന്നു സോഹന്‍ റോയി സംവിധാനം ചെയ്ത ആദ്യചിത്രം. ആശിഷ് വിദ്യാര്‍ഥി, ജോഷ്വാ ഫ്രെഡറിക് സ്മിത്, രജത് കപൂര്‍, വിനയ് റായ്, വിമല രാമന്‍, ലിന്‍ഡ അര്‍സീനിയോ, മേഘ ബര്‍മ്മന്‍, ജാല പിക്കറിങ്, ജിനീത്ത്രാത്ത് തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക