Image

നൈനാ ഭാരവാഹികള്‍ ഡോ. ജാക്കീ മൈക്കിളിന്റെ നേതൃത്വത്തില്‍ ചുമതലയേറ്റു

(പി ഡി ജോര്‍ജ് നടവയല്‍) Published on 26 January, 2017
നൈനാ ഭാരവാഹികള്‍ ഡോ. ജാക്കീ മൈക്കിളിന്റെ നേതൃത്വത്തില്‍ ചുമതലയേറ്റു
ടെക്‌സസ്: നൈനാ (നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക) ഭാരവാഹികള്‍ ഡോ. ജാക്കീ മൈക്കിളിന്റെ നേതൃത്വത്തില്‍ ചുമതലയേറ്റു. മുന്‍ പ്രസിഡന്റ് സാറാ ഗബ്രിയേല്‍ ഭാരവാഹികള്‍ക്ക് ഓഫീസ് കൈമാറി.

ഡോ. ജാക്കി മൈക്കിള്‍ (പ്രസിഡന്റ്), മുന്‍ നൈനാ പ്രസിഡന്റ് സാറാ ഗബ്രിയേല്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍), ആഗ്നസ് തേരാടി (എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ്), ഡോ. നാന്‍സി ഡയസ് (വൈസ് പ്രസിഡന്റ്), ലെത ജോസഫ് (സെക്രട്ടറി), പൗളീന്‍ ആലൂക്കാരന്‍ (ട്രഷറര്‍), വിവിധ കമ്മിറ്റി ചേയര്‍പേഴ്‌സണ്‍സായി ലില്ലി ആനിക്കാട്ട് (അവാര്‍ഡ്‌സ്/സ്‌കോളര്‍ഷിപ്‌സ്), പി ഡി ജോര്‍ജ് നടവയല്‍ (പബ്ലിക് റിലേഷന്‍സ്), ലിഡിയ അല്ബുക്വെര്‍ക് (ഏ പി അര്‍ എന്‍ ഫോറം), ആലീസ് മാത്യു (ബൈലോസ്), ഹരിദാസ് തങ്കപ്പന്‍ (കള്‍ച്ചറല്‍ ആന്റ് സോഷ്യല്‍), റേച്ചല്‍ സക്കറിയാ (എലെക്ഷന്‍), റീനീ ജോണ്‍ (എഡ്യൂക്കേഷന്‍), അലീഷ്യാ æറ്റിയാനി ( ഫിനാന്‍സ്), മേരി പൗളിന്‍ ജോസ് (മെംബര്‍ഷിപ്), റേച്ചല്‍ കോശി (എഡിറ്റോറിയല്‍ ബോര്‍ഡ്), നിതാ എം ജോസഫ് (റിസേര്‍ച്ച് ആന്റ് ഗ്രാന്റ്) എന്നിവര്‍ ചുമതലയേറ്റു.

അമേരിക്കയില്‍ ഔദ്യോഗികമേന്മയോടെ നേഴ്‌സിങ്ങ് സേവനവും പഠനവും നിര്‍വഹിക്കുന്ന ഇന്ത്യന്‍ വംശജരുടെ ഐക്യത്തിന്റെ സംഘടന എന്നാണ് നൈനയെ വിശേഷിപ്പിçന്നത്. നേതൃപരിശീലനം, എല്ലാ സംസ്ഥാനങ്ങളിലും നൈനാചാപ്റ്ററുകളുടെ ശക്തിപ്പെടുത്തല്‍, വിദ്യാഭ്യാസ ബോധവത്ക്കരണ സാമൂഹിക സേവന പരിപാടികള്‍ക്ക് അധികപരിഗണന എന്നീ ത്രിയിന കാര്യപദ്ധതികള്‍ക്ക് മുന്‍ഗണന നല്‍æമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നൈനാ ഭാരവാഹികള്‍ ഡോ. ജാക്കീ മൈക്കിളിന്റെ നേതൃത്വത്തില്‍ ചുമതലയേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക