Image

റായീസിന്റെയും കാബിലിന്റെയും വ്യാജന്‍ പുറത്തിറക്കി തമിഴ് റോക്കേഴ്‌സ്

Published on 26 January, 2017
റായീസിന്റെയും കാബിലിന്റെയും വ്യാജന്‍ പുറത്തിറക്കി തമിഴ് റോക്കേഴ്‌സ്

ജനുവരി 25ന് ബോളിവുഡില്‍ താരയുദ്ധമാണ് നടന്നത്. ഷാരൂഖ് ഖാന്‍ നായകനായി എത്തിയ റായീസും ഹൃത്വിക്ക് നായകനായി എത്തിയ കാബിലും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടി. ചിത്രം റിലീസ് ചെയ്ത് ഒരു ദിവസത്തിനകം തന്നെ വ്യാജ പതിപ്പുകള്‍ തമിഴ് റോക്കേഴ്‌സ് പുറത്തുവിട്ടു.

ഷരൂഖ് നായകനായ റായീസ് ആദ്യ ദിവസം 31 കോടിയും ഹൃതിക്ക് ചിത്രം 25 കോടിയും കളക്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് തമിഴ് റോക്കേഴ്‌സ് രണ്ടു സിനിമകളും ഇന്റര്‍നെറ്റിലുടെ പുറത്തുവിട്ടത്.

രാഹുല്‍ ദോലാക്കിയയാണ് ചിത്രം സംവിധാനം ചെയ്തത്. പാക് സുന്ദരി മഹിറ ഖാനാണ് ചിത്രത്തിലെ നായിക. നവാസുദ്ദീന്‍ സിദ്ദിഖിയും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സഞ്ജയ് ഗുപ്തയാണ് കാബില്‍ സംവിധാനം ചെയ്തിരിക്കുന്നത്. യാമി ഗൗതമാണ് നായിക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക