Image

ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവക ഇടവകദിനം ആഘോഷിച്ചു

സണ്ണി കല്ലൂപ്പാറ Published on 26 January, 2017
ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവക ഇടവകദിനം ആഘോഷിച്ചു
ന്യൂയോര്‍ക്ക്: സെന്റ് തോമസ് മാര്‍ത്തോമാ ഇടവക ഇടവകദിനം ആഘോഷിച്ചു. ജനുവരി 22-നു ഞായറാഴ്ച രാവിലെ 10 മണിയോടെ പരിപാടികള്‍ ആരംഭിച്ചു. റെവ. ജയ്‌സണ്‍ എ തോമസ്, മി. ശാമുവേല്‍ നൈനാന്‍, മിസ്സസ്സ് സൂസന്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ പ്രാരംഭ പ്രാര്‍ത്ഥനയും പരസ്യാരാധനയും നടത്തിയ ശേഷം റെവ. ഡാ. ഫിലിപ്പ്വര്‍ഗീസിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന നടത്തി. വിശുദ്ധ കുര്‍ബാനയില്‍ റെവ. ജയ്‌സണ്‍ എ തോമസ്, മി. ലിറ്റന്‍ തോമസ്, മി. ജോബി തോമസ് എന്നിവര്‍ സഹായിച്ചു.

പിന്നീട് നടത്തിയ പൊതുസമ്മേളനത്തില്‍ റെവ. ജയ്‌സണ്‍ എ തോമസ് ആദ്യക്ഷത വഹിച്ചു. കൊയറിന്റെ ഗാനാലാപത്തിനുശേഷം ഡോ. വര്‍ഗീസ് ഏബ്രഹാം പ്രാരംഭപ്രാര്‍ത്ഥന നടത്തി.

റെവ.ഡോ.ഫിലിപ്പ് വര്‍ഗീസ്, ക്ലാര്‍ക്‌സ് ടൗണ്‍ സൂപ്പര്‍വൈസര്‍ മി. ജോര്‍ജ് ഹോമന്‍ എന്നിവര്‍ പ്രസംഗിച്ചു. മി. ഹോമന്‍ ആശംസ ഫലകവും നല്‍കി. ഇടവക സെക്രട്ടറി മി. പി .ടി. തോമസ്, ഇടവകയുടെ പ്രാരംഭകാല ചരിത്രവും അന്നത്തെ സാഹചര്യങ്ങളും ഇടവകയുടെ ഇപ്പോഴത്തെ റിപ്പോര്‍ട്ടും ഉള്‍ക്കൊള്ളുന്ന പവര്‍പോയിന്റ് പ്രദര്‍ശിപ്പിച്ചു. ഇടവക വൈസ് പ്രസിഡന്റ് മി. എം. സിചാക്കോ സ്വാഗതം ആശംസിച്ചു. മി. ജോസെന്‍ ജോസഫ് വേദപാരായണം നടത്തി. മി. പി.ടി.തോമസ് എംസി ആയിരുന്നു.

ഇടവകയുടെ മിഷന്‍പ്രവര്‍ത്തനത്തിനുള്ള പ്രത്യേക സ്‌തോത്ര സമര്‍പ്പണവും ഉണ്ടായിരുന്നു. പ്രാര്‍ഥനക്കും ആശിര്‍വാദത്തിനും ശേഷം ഇടവകദിനാഘോഷങ്ങള്‍ മംഗളകരമായ പര്യവസാനിച്ചു.
മി. കോശി കോശി സ്‌പോണ്‍സര്‍ചെയ്ത വിഭവസമൃദ്ധമായ ആഹാരവും എല്ലാവര്‍ക്കും ക്രമീകരിച്ചിരുന്നു.
ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവക ഇടവകദിനം ആഘോഷിച്ചുന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവക ഇടവകദിനം ആഘോഷിച്ചുന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവക ഇടവകദിനം ആഘോഷിച്ചുന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവക ഇടവകദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക