Image

മുന്‍ മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ സുജനപാല്‍ അന്തരിച്ചു

Published on 23 June, 2011
മുന്‍ മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ സുജനപാല്‍ അന്തരിച്ചു
കോഴിക്കോട്‌: കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായിരുന്ന എ. സുജനപാല്‍ അന്തരിച്ചു. 62 വയസ്സായിരുന്ന അദ്ദേഹം അര്‍ബുദ ബാധയെത്തുടര്‍ന്ന്‌ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഇന്ന്‌ രാവിലെയാണ്‌ അന്ത്യം. 1991, 2001 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്‌ മണ്‌ഡലത്തില്‍ നിന്നാണ്‌ അദ്ദേഹം നിയമസഭയിലെത്തിയത്‌. കെപിസിസി ട്രഷറര്‍, കോഴിക്കോട്‌ ഡിസിസി പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി, എന്നീ സ്ഥാനങ്ങള്‍ക്ക്‌ പുറമേ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ സെനറ്റ്‌ മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവിരുന്നു സുജനപാല്‍. `പൊരുതുന്ന പലസ്‌തീന്‍', `ബെര്‍ലിന്‍ മതിലുകള്‍', `മൂന്നാം ലോകം', `ഗാന്ധിസം ഇരുപതാം നൂറ്റാണ്‌ടില്‍' തുടങ്ങിയവയാണ്‌ പ്രധാന കൃതികള്‍.ജയശ്രീയാണ്‌ ഭാര്യ, രണ്‌ടു മക്കളുണ്‌ട്‌. സംസ്‌കാരം നാളെ ഉച്ചയ്‌ക്കു 12ന്‌ കോഴിക്കോട്‌ മാവൂര്‍ റോഡ്‌ ശ്‌മശാനത്തില്‍ നടക്കും.
മുന്‍ മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ സുജനപാല്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക