Image

സ്വിസിലേക്കു കുടിയേറുന്ന വിദേശികളുടെ എണ്ണത്തില്‍ കുറവ്

Published on 27 January, 2017
സ്വിസിലേക്കു കുടിയേറുന്ന വിദേശികളുടെ എണ്ണത്തില്‍ കുറവ്
  സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ഓരോ വര്‍ഷവും കുടിയേറുന്നവരുടെ എണ്ണത്തില്‍ 2016 ല്‍ നേരിയ കുറവ്. 1.43 ലക്ഷം പേരാണ് പുതുതായി വന്നത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം കുറവാണെന്നാണ് ഫെഡറല്‍ ബ്യൂറോ ഓഫ് മൈഗ്രേഷന്റെ കണക്ക്. 

ഇതേസമയം 77,590 പേര്‍ സ്വിറ്റ്‌സര്‍ലന്‍ഡ് വിട്ടു പോവുകയും ചെയ്തു. പോയവരും വന്നവരും തമ്മിലുള്ള വ്യത്യാസം 60262. ഇതാകട്ടെ 2015 നേക്കാള്‍ 15 ശതമാനത്തോളം കുറവുമാണ്.

സ്വിസില്‍ പുതുതായി കുടിയേറിയവരില്‍ പകുതിയോളം ഇവിടെ തൊഴില്‍ നേടി എത്തിയവരാണ്. 31 ശതമാനം പേര്‍ ഫാമിലി വീസയിലും എത്തി. 20 ലക്ഷത്തോളം വിദേശികളാണ് 2016 അവസാനം സ്വിറ്റ്‌സര്‍ലന്‍ഡിലുള്ളത്. ഇതില്‍ 3.20 ലക്ഷംപേരുള്ള ഇറ്റലിക്കാരാണ് ഏറ്റവും വലിയ വിദേശി സമൂഹം. തൊട്ടുപിന്നില്‍ 3.05 ലക്ഷവുമായി ജര്‍മന്‍കാരും 2.70 ലക്ഷമുള്ള പോര്‍ച്ചുഗീസുകാരും ഉള്‍പ്പെടുന്നതായി മൈഗ്രെഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട്: ടിജി മറ്റം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക