Image

ചാന്‍സലര്‍ തെരഞ്ഞെടുപ്പ്: അഭിപ്രായ സര്‍വേയില്‍ മുന്നില്‍ മെര്‍ക്കല്‍

Published on 27 January, 2017
ചാന്‍സലര്‍ തെരഞ്ഞെടുപ്പ്: അഭിപ്രായ സര്‍വേയില്‍ മുന്നില്‍ മെര്‍ക്കല്‍


      ബെര്‍ലിന്‍: ജര്‍മനിയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാന്‍ ഇനിയും സമയം ബാക്കിനില്‍ക്കെ പാര്‍ട്ടികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഔപചാരിക തുടക്കം കുറിച്ചിട്ടേയുള്ളൂ. ഇതിനിടെ നടത്തിയ ആദ്യഘട്ട അഭിപ്രായ സര്‍വേകളിലൊന്നില്‍ ചാന്‍സലറാകാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്നത് ആംഗല മെര്‍ക്കലിനാണ്.

ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്തല്ല ജര്‍മനിയില്‍ ചാന്‍സലറെ തെരഞ്ഞെടുക്കുക. പാര്‍ലമെന്റ് അംഗങ്ങളെ ജനങ്ങള്‍ തെരഞ്ഞെടുക്കുകയും അവര്‍ ചാന്‍സലറെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുക. ജനങ്ങള്‍ പരോക്ഷമായി ചാന്‍സലറെ തെരഞ്ഞെടുക്കുന്നതാണ് രീതി. എങ്കിലും സിഡിയുവിന്റെ ചാന്‍സലര്‍ സ്ഥാനാര്‍ഥി മെര്‍ക്കലും എസ്പിഡിയുടേത് മാര്‍ട്ടിന്‍ ഷൂള്‍സുമാണെന്നു പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ഇവര്‍ തമ്മില്‍ നേരിട്ടുള്ള പോരാട്ടം തന്നെയാണ് പ്രായോഗികമായി സംഭവിക്കാന്‍ പോകുന്നതെന്നുറപ്പ്.

ഈ പശ്ചാത്തലത്തില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ നാല്പത് ശതമാനത്തോളം പേരുടെ പിന്തുണ ലഭിച്ചത് മെര്‍ക്കലിനാണ്. ഷൂള്‍സിന് 30 ശതമാനത്തില്‍ താഴെ ആളുകളുടെ പിന്തുണ കിട്ടിയപ്പോള്‍, ശേഷിക്കുന്നവര്‍ പറഞ്ഞത് ഇവര്‍ രണ്ടു പേരും വേണ്ടെന്നാണ്. 

സെപ്റ്റംബര്‍ 24 നാണ് ജര്‍മനിയില്‍ പൊതുതെരഞ്ഞെടുപ്പ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക