Image

റിയാദില്‍ മരിച്ച വിശ്വനാഥന്‍ ആശാരിയുടെ കുടുംബത്തിന് കേളിയുടെ കൈത്താങ്ങ്

Published on 27 January, 2017
 റിയാദില്‍ മരിച്ച വിശ്വനാഥന്‍ ആശാരിയുടെ കുടുംബത്തിന് കേളിയുടെ കൈത്താങ്ങ്
    റിയാദ്: ഹൃദ്രോഗത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ച തിരുവനന്തപുരം വെഞ്ഞാറമൂട് വേറ്റിനാട് കാവുവിള വീട്ടില്‍ വിശ്വനാഥന്‍ ആശാരിയുടെ (50) കുടുംബത്തിന് റിയാദ് കേളി കലാ സാംസ്‌കാരിക വേദിയുടെ കൈത്താങ്ങ്. 

കേളി അത്തിക്ക ഏരിയയുടെ ആഭിമുഖ്യത്തില്‍ സൂക്ക് മക്ക യൂണിറ്റ് സെക്രട്ടറി സുധാകരന്‍, പ്രദീപന്‍ എന്നിവരുടെ നേതൃത്വത്തില്‍ സുമനസുകളില്‍ നിന്ന് സ്വരൂപിച്ച സഹായധനം നാട്ടില്‍ വിശ്വനാഥന്‍ ആശാരിയുടെ കുടുംബത്തിന് കൈമാറി. 

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വിശ്വനാഥന്‍ ആശാരിയുടെ വീട്ടിലെത്തി ഭാര്യ അംബികാകുമാരിക്ക് സഹായധനം കൈമാറി. സിപിഎം വെഞ്ഞാറമൂട് ലോക്കല്‍ സെക്രട്ടറി ഇ.എ. സലിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിപിഎം കോയിലക്കോട് ലോക്കല്‍ സെക്രട്ടറി എം.എസ്. രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ചന്ദ്രിക, പ്രവാസി സംഘം ജില്ലാ സെക്രട്ടറി കെ.സി. സജീവ് തൈക്കാട്, എ. നൗഷാദ്, ജി. വിശ്വകുമാര്‍, അബ്ദുള്‍ വാഹിദ്, സൈഫുദ്ദീന്‍, എം.എസ്. നസീര്‍, അശോകന്‍, കേളി പ്രതിനിധികളായ കേന്ദ്ര കമ്മിറ്റി അംഗവും ബദിയ ഏരിയ സെക്രട്ടറിയുമായ പ്രദീപ്, സരസന്‍, രത്‌നരാജ്, തുടങ്ങിയവര്‍ പങ്കെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക