Image

കെഇസിഎഫ് വൈദിക കൂട്ടായ്മ നടത്തി

Published on 27 January, 2017
കെഇസിഎഫ് വൈദിക കൂട്ടായ്മ നടത്തി


      കുവൈത്ത്: കുവൈറ്റ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്‌സ് ഫെലോഷിപ്പിന്റെ (കെഇസിഎഫ്) നേതൃത്വത്തില്‍ വൈദിക കൂട്ടായ്മ സംഘടിപ്പിച്ചു. ഓര്‍ത്തോഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ, സിഎസ്‌ഐ, ക്‌നാനായ, ഇവാഞ്ചലിക്കല്‍ എന്നീ സഭകളുടെ കുവൈത്തിലുള്ള 17 ഇടവകകളുടെ സംയുക്ത കൂട്ടായ്മയാണ് കുവൈറ്റ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്‌സ് ഫെല്ലോഷിപ്പ്. 

ജനുവരി 26ന് നടന്ന യോഗത്തില്‍ കെഇസിഎഫ് പ്രസിഡന്റ് റവ. സജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ സഭ ഡല്‍ഹി ഭദ്രസനാധിപന്‍ ഗ്രിഗോറിയോസ് മാര്‍ സ്‌തെഫാനോസ് സന്ദേശം നല്‍കി. കെഇസിഎഫ് വൈസ് പ്രസിഡന്റ് ഫാ. എബി പോള്‍, റവ. സി.സി സാബു, റവ. ബോബി മാത്യു, റവ. ഫാ.ഷാജി ജോഷ്വ എന്നിവര്‍ പ്രസംഗിച്ചു. റവ. ജോര്‍ജി വര്‍ഗീസ്, റവ. സജേഷ് മാത്യു, റവ. പ്രിന്‍സ് കോര, റവ.സന്തോഷ് ഫിലിപ്പ്, റവ.സുനില്‍ ജോണ്‍, ഫാ. എല്‍ദോ സി. മാത്യു, ഫാ. കൊച്ചുമോന്‍ തോമസ്, റവ. ബിജു സാം എന്നിവര്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക