Image

റിപ്പബ്ലിക് ദിനത്തിന് ആദരവ്; കലിഫോര്‍ണിയ അസംബ്ലി പ്രമേയം അംഗീകരിച്ചു

പി. പി. ചെറിയാന്‍ Published on 28 January, 2017
റിപ്പബ്ലിക് ദിനത്തിന് ആദരവ്; കലിഫോര്‍ണിയ അസംബ്ലി പ്രമേയം അംഗീകരിച്ചു
കലിഫോര്‍ണിയ: ഏഷ്യന്‍ വംശജര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ കലിഫോര്‍ണിയായില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന് പ്രത്യേക ആദരവ് അര്‍പ്പിച്ചു കൊണ്ട് അസംബ്ലി പ്രമേയം പാസ്സാക്കി. ജനുവരി 26 നിയമസഭയിലെ പ്രഥമ ഇന്ത്യന്‍ അമേരിക്കന്‍ അംഗമായ ആഷ് കാര്‍ല അവതരിപ്പിച്ച എബിആര്‍ 13 പ്രമേയം സഭയില്‍ ഹാജരായിരുന്ന 74 അംഗങ്ങളും ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു.

ഇന്ത്യന്‍ ഭരണ ഘടനയേയും കലിഫോര്‍ണിയ സംസ്ഥാനത്തിന് ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ നല്‍കിയ മഹത്തായ സംഭാവനകളേയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പ്രമേയമാണ് സഭയില്‍ അവതരിപ്പിച്ചത്. അമേരിക്കന്‍ സംസ്‌കാരത്തിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും ഇന്ത്യന്‍ സമൂഹം അക്ഷീണം പ്രയത്‌നിക്കുമെന്ന് അസംബ്ലി അംഗം ആഷ് കാര്‍ല ഉറപ്പ് നല്‍കി.

ജനുവരി 26 ഇന്ത്യ റിപ്പബ്ലിക്ക് ദിനമായി പ്രഖ്യാപിക്കുന്ന സെനറ്റ് കണ്‍കറന്റ് പ്രമേയം അഞ്ച് സ്റ്റേറ്റ് സെനറ്റര്‍ ടോണി മെന്റോസ അവതരിപ്പിച്ചു. പ്രത്യേക അതിഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി സ്റ്റേഡിയത്തില്‍ ജനുവരി 26 ന് ഇന്ത്യന്‍ പതാക ഉയര്‍ത്തുമെന്ന് സെനറ്റര്‍ പ്രഖ്യാപിച്ചു. അമേരിക്കയുടെ പല സംസ്ഥാന നിയമ നിര്‍മ്മാണ സഭകളിലും ജനുവരി 26 പ്രത്യേക ദിനമായി ആചരിക്കുകയും ഇന്ത്യന്‍ വംശജര്‍ നല്‍കിയ സംഭാവനകളെ സ്മരിക്കുകയും ചെയ്തു.


പി. പി. ചെറിയാന്‍

റിപ്പബ്ലിക് ദിനത്തിന് ആദരവ്; കലിഫോര്‍ണിയ അസംബ്ലി പ്രമേയം അംഗീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക