Image

ശുശ്രൂഷകള്‍ മനസിലാകാതെ വിശ്വാസികള്‍ സഭ വിടുന്നതില്‍ ആശങ്ക പങ്കുവെച്ച്‌ മാര്‍ നിക്കോളോവോസ്‌

ജോര്‍ജ്‌ തുമ്പയില്‍ Published on 28 January, 2017
ശുശ്രൂഷകള്‍ മനസിലാകാതെ വിശ്വാസികള്‍ സഭ വിടുന്നതില്‍ ആശങ്ക പങ്കുവെച്ച്‌ മാര്‍ നിക്കോളോവോസ്‌
മട്ടന്‍ ടൗണ്‍ (ന്യൂയോര്‍ക്ക്‌): മലയാളഭാഷയിലുള്ള സഭാ ശുശ്രൂഷകള്‍ മനസിലാകാത്തതിലെ അസംതൃപ്‌തി മൂലം നിരവധി പേര്‍ സഭ വിട്ടുപോയതിലും സഭ വിടാന്‍ തയാറായി നില്‍ക്കുന്നതിലും താന്‍ വളരെ വേദനിക്കുന്നുവെന്ന്‌ സഖറിയ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പൊലീത്ത. എം ജി ഓ സി എസ്‌ എം -ലും ഇടവക തലത്തിലുമൊക്കെ വളരെ സജീവമായി നിന്ന പലരും പരിശുദ്ധ ഓര്‍ത്തഡോക്‌സ്‌ സഭയുടെ മക്കള്‍ എന്ന നിലയില്‍ നിന്നും പുതിയ വിശ്വാസ ഗ്രൂപ്പുകളും സ്ഥലങ്ങളുമൊക്കെ തേടിപ്പോകുന്നതില്‍ മെത്രാപ്പൊലീത്ത പത്രക്കുറിപ്പില്‍ ദുഖം അറിയിച്ചു. 

മലയാളം അറിയില്ലാത്ത വലിയൊരു സമൂഹമാണ്‌ ഇവിടെ സഭാ തലത്തില്‍ വളര്‍ന്നുവരുന്നത്‌. നമ്മുടെ യുവതലമുറയില്‍ നല്ലൊരു വിഭാഗമാകട്ടെ മലയാള ബന്ധമോ ഇന്ത്യന്‍ ബന്ധമോ ഇല്ലാത്തവരെയാണ്‌ വിവാഹം ചെയ്‌തിരിക്കുന്നതെന്നതും തിരുമേനി ചൂണ്ടിക്കാട്ടി. ഇങ്ങനെയാണെങ്കിലും ഈ സമൂഹങ്ങള്‍ ഓര്‍ത്തഡോക്‌സ്‌ ക്രിസ്‌ത്യന്‍ വിശ്വാസത്തിന്റെ മഹത്വം മനസിലാക്കി പ്രാര്‍ഥനാ കര്‍മങ്ങളില്‍ പങ്കുചേരുന്നു, പക്ഷേ ഭാഷാതടസങ്ങള്‍ മൂലം ശരിയായ വിധത്തില്‍ വിശുദ്ധ കുര്‍ബാനയിലും മറ്റ്‌ ആരാധനാ കര്‍മങ്ങളിലും പങ്കെടുക്കുവാനും അതില്‍ ഉള്‍ച്ചേരുവാനും ഇവര്‍ക്കു കഴിയുന്നില്ലന്നതും വസ്‌തുതയാണ്‌. 

സഭയില്‍ നിന്ന്‌ ആര്‌ വിട്ടുപോയാലും വിഷമമുണ്ടെന്ന്‌ തിരുമേനി പറഞ്ഞു. 

ഇതേസമയം, ഈ രാജ്യത്ത്‌ ജനിച്ചു വളര്‍ന്നവരായിരുന്നിട്ടും ഈ സഭയില്‍ വളരെ വിശ്വാസത്തോടെ, ഊര്‍ജസ്വലരായി നിലനില്‍ക്കുന്ന,  
നാല്‍പതിലേറെ സഭാംഗങ്ങളെ വളരെ പ്രതീക്ഷയോടെയാണ്‌ കാണുന്നതെന്ന്‌ തിരുമേനി പറഞ്ഞു. ഈ ഭദ്രാസനത്തിന്റെ പരിധിയില്‍ ഇംഗ്ലീഷ്‌ ഭാഷ ആരാധനാ കര്‍മങ്ങളില്‍ ഉപയോഗിക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്ന ഇടവകകളുടെ ഉത്തരവാദിത്വം ഇവരെ ഏല്‍പിക്കുന്നതായും മെത്രാപ്പൊലീത്ത അറിയിച്ചു. 
ഹോളിക്രോസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ മിഷന്‍ ഓഫ്‌ മാന്‍ഹാട്ടന്‍, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ മിഷന്‍ ഇന്‍ മേരിലാന്‍ഡ്‌, സെന്റ്‌ തെക്‌ല ഓര്‍ത്തഡോക്‌സ്‌ മിഷന്‍ ഓഫ്‌ ഹഡ്‌സണ്‍വാലി, സെന്റ്‌ ലൂക്ക്‌ ഓര്‍ത്തഡോക്‌സ്‌ മിഷന്‍ ഫെലോഷിപ്പ്‌ ഓഫ്‌ ഫിലഡല്‍ഫിയ എന്നിവയാണ്‌ ഈ ഇടവകകള്‍. 

സെന്റ്‌ ബാര്‍നബാസ്‌ മിഷന്‍ ഇന്‍ മേരിലാന്‍ഡ്‌ മാത്രമേ ഭദ്രാസനത്തിലെ കോണ്‍ഗ്രിഗേഷന്റെ സ്റ്റാറ്റസിലേക്ക്‌ ഉയര്‍ത്തപ്പെട്ടിട്ടുള്ളു എന്നും തിരുമേനി അറിയിച്ചു. ഇനിയും പ്രവര്‍ത്തിക്കാതെ വെറുതെയിരിക്കുന്ന പക്ഷം നമുക്ക്‌ നമ്മുടെ വിശ്വാസി സമൂഹത്തെ നഷ്‌ടപ്പെടുമെന്ന ആശങ്ക പങ്കുവെച്ച മെത്രാപ്പൊലീത്ത, ഈ മിഷനുകള്‍, നമ്മുടെ വിശ്വാസി സമൂഹത്തെ വിശ്വാസത്തിന്റെ മാസ്‌മരികത അനുഭവ വേദ്യമാക്കും വിധം തിരികെയെത്തിക്കുന്നതിന്‌ ജാഗരൂകരാവുമെന്ന്‌ പ്രതീക്‌ഷ പ്രകടിപ്പിച്ചു. 

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനം സഭാമക്കളുടെ ആധ്യാത്മിക വളര്‍ച്ചയ്‌ക്ക്‌ ഉപകരിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തന പരിപാടികള്‍ നടപ്പാക്കിവരുന്നുവെന്നും യേശുക്രിസ്‌തുവിലുള്ള സ്‌നേഹമാണ്‌ ഇതിലൂടെ പങ്കുവെക്കപ്പെടുന്നതെന്നും മെത്രാപ്പൊലീത്ത അറിയിച്ചു. 
 
 
Join WhatsApp News
Vayanakkaran 2017-01-28 23:51:13
Do not try to bring and impose all types of Kerala Orthodox Christain or Hindu beliefs, worship in modern USA. If you want 100 percent Kerala, please go back to Kerala. This is USA, please adopt some USA religion, beliefs and customs also. Do you think that you can live here in 100 percent Malayalam and Malayalam orthodox christain or hindu tradtitions. For jobs, life, dollar you like US way. Make no sense. USA religions are also good just like other USA lifestyles. Adopt that too along with your USA doolar making styles. Also please get rid of two hour long services and long long boring speeches. Do not command too much respect from lainty. Trat everybody equal. Also do not live on laity income or from laity collections. This is applicable to all Indian Immigrant religious people here in USA. Give credit to USA. USA is your adopted land. Do not cry. The people are on the right track. Let them choose the right religion and the right worshio. OK
vishvasi 2017-01-29 08:11:56
300 ഏക്കറിൽ വാങ്ങിക്കൂട്ടുന്ന അനാവശ്യ പ്രോജക്ടുകളും നിർബന്ധിത പിരിവുകളും വിശ്വാസികളെ ഈ സഭയിൽനിന്നും അകറ്റുന്നു . ഇപ്പോഴത്തെ ചെറുപ്പക്കാരായ അച്ചന്മാരിൽ പലരും ഭദ്രാസനത്തിലെ ഇത്തരം പ്രവർത്തനങ്ങൾക്ക് ചിലരോട് ചേർന്നൊരു മാഫിയാ ഗ്രൂപ്പുപോലെ പ്രവർത്തിക്കുന്നു .
2017-01-29 12:05:44
ഇതിനു പരിഹാരം കാണണമെങ്കിൽ ആദ്യം തന്നെ ഈ തിരുമേനിമാരുടെയും അച്ചന്മാരുടെയും മനോഭാവം മാറേണം. തങ്ങൾ ദൈവത്തിന്റെ ഏജന്റ്‌ ആണെന്ന രീതിയിൽ ജനങ്ങളെ പ്രത്യേകിച്ച് കുട്ടികളെ ഇല്ലാത്ത നരകത്തിന്റെയും സ്വർഗ്ഗത്തിന്റെയും പേരിൽ ഭീഷണിപ്പെടുത്തുന്ന ഏർപ്പാട് ആദ്യം നിറുത്തണം. മൂന്നു മണിക്കൂറോളം നീളുന്ന കുർബാന ഒരു മണിക്കൂറിൽ ഒതുക്കണം. നസ്രായനായ യേശുവിനെയും അദ്ദേഹത്തിന്റെ തത്വ ചിന്തകളെയും ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കു. പഴയ നിയമത്തിലെ പ്രാകൃത ദൈവത്തെ കാണിച്ചും അവർ കാട്ടിക്കൂട്ടിയ അസംബന്ധ കഥകൾ കുട്ടികളിൽ അടിച്ചേൽപ്പിച്ചാൽ അവർ ഓടിപ്പോകും. അവർ സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാൻ തുടങ്ങിയതിനു അവരെ കുറ്റം പറയാൻ പറ്റുമോ. ഇതൊക്കെ പറഞ്ഞാൽ നമ്മുടെ പാരമ്പര്യം പൂർവ പിതാക്കന്മാർ സ്വന്തം അപ്പനെ തള്ളിപ്പറയുന്നു തുടങ്ങിയ ന്യായങ്ങളും അവസാനം നിനക്കൊക്കെ വേറെ കൂട്ടരുടെ കൂടെ പൊയ്ക്കൂടേ എന്നൊരു ശാപവും.  ചെവി ഉള്ളവൻ കേൾക്കട്ടെ. തലച്ചോറ് പണയപ്പെടുത്താത്തവർ ചിന്തിക്കട്ടെ. 
 
സ്കറിയ 2017-01-30 08:33:05

1. അച്ചന്മാർ ഞായറാഴ്ച്ച "അവരുടെ ദിവസം" പരമാവുധി മുതലാക്കുന്നു. മിക്ക കുർബാനകളും മൂന്ന് മണിക്കൂറിന് മേലെയാണ് (പ്രാർത്ഥന തൊട്ടു കൈ മുത്തൽ വരെ)...

 

2. പളളി എന്നാൽ പിരിവ് എന്നർത്ഥം എന്ന് തോന്നിപ്പിക്കുമാറ് എല്ലാ ആഴ്ചയും ദേവാലയ സെക്രട്ടറി വക വേറൊരു മൈക്ക് തീറ്റ.

 

3. കൊച്ചു കുഞ്ഞുങ്ങളെ “ബന്ദികളാക്കി” ഞായറാഴ്ച ഒരു പൊതു യോഗം അത് കഴിഞ്ഞതിനു ശേഷം മാത്രം ഭക്ഷണം. Why should a kid be hungry till General body gets over? Let adults argue, agree or fight. Leave alone kids.


Tons of bad practices...Lot of corrections required.

 

ഇതിനൊക്കെ കല്പനയിലൂടെ ഒരു കടിഞ്ഞാൺ ഇടൂ ആദ്യം..

Jacob 2017-01-30 08:44:17

എല്ലാവിധ ബഹുമാനത്തോടും പറയട്ടെ, തിരുമേനിക്കും ഇതിൽ പങ്കുണ്ട്, സഭക്കുള്ളിൽ എന്തുനടക്കുന്നുയഥാർത്ഥത്തിൽ എന്താണ് വിശ്വസികളുടെ കൊഴിഞ്ഞുപോക്കിനു കാരണം എന്ന് പോലും തിരുമേനി അറിയുന്നില്ല. തിരുമേനിയുടെ ചുറ്റും സ്തുതിപാഠകരുടെ ഒരു സംഘം തന്നെ ഉണ്ട്.


തിരുമേനിയുടെ സഭയിലെ എത്ര അംഗങ്ങൾ പലപല ഉന്നത സ്ഥാനങ്ങളിൽ എത്തുന്നു! മിക്ക സംഘടനകളുടെയും തലപ്പത്തു President, General Secretary, Treasurer പദങ്ങളിൽ എത്രയോ ഓർത്തഡോൿസ്കാരുണ്ട്. തിരുമേനി എത്ര ആളുകളെ വിളിച്ചു അവരുടെ സാമൂഹിക സേവനത്തെ അംഗീകരിക്കുന്നുണ്ട്, പ്രകീർത്തിക്കുന്നുണ്ട്, നന്ദി പറയുന്നുണ്ട്?


അതേസമയം ഒരു National Umbrella Organization ഭരിക്കുന്നത് ക്നാനായ-കത്തോലിക്കർ ആണ്. അവരുടെ തിരുമേനി അവരെ നേരിൽ വിളിച്ചു അഭിനന്ദിക്കുകയും സഭയുടെ ആവശ്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. അവർക്കെന്തെങ്കിലും ചെയ്യാൻ പറ്റുമോ ഇല്ലയോ എന്നത് വേറെ.

മാറ്റം സഭയുടെ തലപ്പത്തുനിന്നു തുടങ്ങണം എന്നാണെനിക്കു തോന്നുന്നത്

Mariyamma Cheriyan 2017-01-30 12:52:29
Church service is 3 to 3:30 hours long. This is too much. Cut it down to 1:30 hours, then thirumeni will see more people in church. Lots of correction required from top to bottom.
ഈപ്പച്ചൻ 2017-01-30 14:23:16

സഭ ചെയ്യുന്ന നല്ല കാര്യങ്ങളൊന്നുംതന്നേ ജനങ്ങളിലെത്തുന്നില്ല. സത്യത്തിൽആന, ക്കാനഎന്ന് പറഞ്ഞുനടക്കുന്ന പലർക്കും, ആന പിണ്ടത്തിന്റെ വിലയേ ഉള്ളൂ സഭാ മക്കളുടെ ഇടയിൽ. തിരുമേനിമാർ ഇടവക സന്ദർശനത്തിന് വരുമ്പോൾ ദേവാലയം കാലിയായി കാണുന്ന പ്രവണതക്ക് ഒരു കാരണം ഈ വക ‘അവതാര’ങ്ങളാണ്.

തിരുമേനി കൂടെയുള്ള ആളുകളെ മൊത്തം ഒന്ന് മാറ്റിനോക്ക്. പുതിയ രക്തം അധികാരത്തിലേറിയാൽ ചിലപ്പോൾ കഥ മാറിയേക്കും.

തിരുമേനിയുടെ ഇടവകയിൽ തന്നെ ഉണ്ടല്ലോ ഒരു വണ്ടി പോരാളികൾ…

a.       An Orthodox personnel in governing body of one of the highly influential Chamber of Commerce

b.       കേരളത്തിൽ നിന്നും പ്രക്ഷേപണം ചെയ്യുന്ന ഒരു പ്രബല ചാനലിൻറെ, അമേരിക്കൻ ഓപ്പറേഷൻസ്‌ കൈ കാര്യം ചെയ്യുന്ന വ്യക്തി

c.       Local Malayalee Samajam/Association’s President, Vice President etc.

d.       Ecumenical Christian Fellowship organizers

e.       കേരളത്തിന്റെ തനതായ നൃത്ത നൃത്യങ്ങൾ പരിപോഷിപ്പിക്കാൻ സ്വന്തമായി ട്രൂപ് ഉണ്ടാക്കിയ വ്യക്തി

f.        സ്വന്തമായി പത്രം ഉള്ള, പത്ര മുതലാളി

g.       Well known writers in online leading dailies like e-Malayalee

ജേജി 2017-01-30 15:19:23
ശ്രീമതി മറിയാമ്മ ചെറിയാൻ എഴുതിയതിനോട് യോജിക്കുന്നു. ഏറ്റവും ബോറടിപ്പിക്കുന്ന ഏർപ്പാടാണ് ചില വൈദികരുടെ കുർബാനാനന്തരം ഉള്ള പ്രസംഗം. ബൈബിൾ വചനത്തിൽ തുടങ്ങി അവിടെ ഇരിക്കുന്നവരെ പേരെടുത്തു പറയാതെ കളിയാക്കുന്ന ഒരു ഏർപ്പാടുണ്ട്. കേൾക്കുന്നവർക്കറിയാം ആരെപ്പറ്റിയാണെന്നു. ഈ പള്ളിയിൽ  അങ്ങനത്തെ ആൾകാർ ആരും ഇല്ല കേട്ടോ എന്നൊരു മേനി വാക്കും.
ഒരു എക്സ്ട്രാ ജോലി ചെയ്യുന്നത് എന്തോ പാപം ആണെന്ന രീതിയിൽ ആണ് തട്ടിവിടുന്നത്. പള്ളിയിൽ ശനിയോ ഞായറോ എന്ത് പരിപാടി ഉണ്ടെങ്കിലും എല്ലാവരും എത്തിയിരിക്കണം അല്ലെങ്കിൽ തുടങ്ങും ജോലി ജോലി എന്ന വിചാരം മാത്രം പോരാ പള്ളിയിലെ കാര്യം കൂടി നോക്കണം. അങ്ങിനെ പള്ളി കാര്യം നോക്കാതെ അവസാനം ബുദ്ധിമുട്ടിയ കുറെ ആളുകളുടെ കണക്കും നിരത്തും. ഒരു മാതിരി പേടിപ്പെടുത്ത രീതിയിൽ ആണ്. അതുപോലെ കേൾക്കുന്ന  ഒന്നാണ് ഭാര്യയും ഭർത്താവും കാണുന്നത് ട്രാഫിക് സിംഗ്‌നലിൽ അല്ലെങ്കിൽ ഗ്യാസ് സ്റ്റേഷനിൽ വച്ചാണ് പോലും. അതുകൊണ്ടു കുടുംബ ബന്ധം ശരിയല്ല തുടങ്ങിയ തരം താണ കണ്ടെത്തലുകൾ. എന്നിട്ടു പിരിവിന്റെ കാര്യം വരുമ്പോൾ വേറൊരു ചൊറിഞ്ഞ വർത്തമാനവും എക്സ്ട്രാ ഒക്കെ ചെയ്യുന്നതല്ല കൊടുത്താലെന്താ എന്ന മട്ടിൽ. എന്റെ അറിവിൽ ഭൂരിപക്ഷം അച്ചന്മാരും രണ്ടു ജോലി ചെയ്യുന്നവർ ആണ് കൂടാതെ കിമ്പളവും. മുതിർന്നവർ വെറുത്തുപോകുന്നു വൈദികരെ പിന്നെ പിള്ളാരുടെ കാര്യം പറയണോ തിരുമേനി.  പലരും മിണ്ടാതിരിക്കുന്നത് പേടിച്ചിട്ടാണ്.  തെറ്റാണെങ്കിൽ ക്ഷമിക്കുക. അച്ചന്മാരെ വേദനിപ്പിക്കാൻ വേണ്ടി അല്ല.. നല്ലവരും ഉണ്ട് പക്ഷെ ന്യൂന പക്ഷം ആണെന്ന് മാത്രം.
Ninan Mathullah 2017-01-31 05:28:34
Normally I do not comment on the internal affairs of any organization. Since this came as news may be it is appropriate to comment. Besides I was a member of Orthodox Church for thirty years and completed ten years Sunday school, and the Church was a blessing in my life. With best intention the following comment here. Jesus said if an organization or family divided it can’t stand. For Orthodox Church to leave an impact in society it has to stand united and work together- both clergy and lay person. Time has changed and Church has to bring appropriate changes in its administration and worship service to include and give equal recognition to lay persons. Joint decisions need to be made as to how money is raised and spent as time has changed. The clay and iron feet of the image that Daniel and the Babylonian king saw in their visions reflect the changing time of the 21st century. This change needs to be reflected not only in secular and political level but also in church affairs and its administration. Lay persons also must be encouraged and active roles given in worship service to serve and to share from the word of God in Sunday Service. In the past maybe it was the monopoly of the priests. It is true that in history Pope was there that removed emperor from power. Time has changed. In this democratic age the power is with people also. Bible was written to a Judeo- Christian culture of the distant past. We must be able to interpret it suitable for the current time as it applies to the day to day life of believers. Otherwise it won’t be relevant. Orthodox Church can’t act as if it did not see changes taking place elsewhere in other congregations for it to survive. Members must feel it as their own church and not there as just audience. Hope church will make appropriate changes in its Service to give more participation to qualified lay person also to make them identify as one with the church. As far as money is concerned lay people must feel that their hard earned money is spent on projects they also think important. They have a responsibility to see money is spent right. If it is spent right, it is ok to give as much money as you can to the church. According to Josephus, practicing Orthodox Jews used to spend twenty-three and a half percent of their income for charity. If joint decisions are made, the Church must be proud of their projects for mission and charity and members compete with each other to give more within their means.
Visvasi 2017-01-31 07:04:01
Vow 30 years as an orthodox guy. How did you do all these things, You look very young,may be i am looking at the wrong guy.Then you said you were an atheist. Now born again pentacostal guy. how did you do all these in this short time.
siriyan orthadox 2017-01-31 11:45:47
 ഒരു വര്ഷം  കുറഞ്ഞത്  മൂവായിരം  ഡോളർ  വേണം  പള്ളി  മെമ്പർഷിപ്  വേണമെങ്കിൽ.  കേരളത്തിലെ  ഏറ്റവും  വലിയ  വീടുകൾ  കത്തനാർ  മാരുടെ . ഇനിയും  കൂടുതൽ  ആളുകൾ സഭ വിട്ടു പോകും. ന്യൂ ജിൻേറഷൻ  പിള്ളേർ  കല്യാണം  കസീഞ്ഞാൽ  പള്ളി പോക്ക്  നിർത്തും. കേരളത്തിൽ  നിന്നും എന്നും  പുതിയ  ആൾക്കാർ വരും എന്നൊക്കെ  മോഹിച്ചാണ്  വലിയ പള്ളികൾ പണിതു  കൂട്ടിയത്. മുസ്ലിമിനെ  പോലെ ഇരിക്കുന്ന  മലയാളി പിള്ളേരെ  ട്രൂമ്പ് അച്ചായൻ  ഇവിടെ ഇനി  കേറ്റത്തില്ല.  മൂസലിലെ  അറബി യുടെ  തൊപ്പിയും  കളസവും താടിയും  ഉള്ള  കത്തനേരെയും  കേറ്റില്ല.
 പിരിവു തന്നെ എന്നും  പിരിവു , പള്ളിയിൽ പോയാൽ  മിനിമേം  അമ്പതു ഡോളർ  പോക്കാണ് .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക