Image

സഫിയ അജിത്തിന്റെ ദീപ്തസ്മരണയില്‍ നവയുഗം സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

Published on 28 January, 2017
സഫിയ അജിത്തിന്റെ ദീപ്തസ്മരണയില്‍ നവയുഗം സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ദമ്മാം:  : നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി വൈസ്പ്രസിഡന്റും, സൗദി അറേബ്യയിലെ കിഴക്കന്‍പ്രവിശ്യയിലെ ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന സഖാവ് സഫിയ അജിത്തിന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണത്തിന്റെ ഭാഗമായി നവയുഗം കേന്ദ്രകമ്മിറ്റി സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ദമ്മാമിലെ അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ വെച്ചു നടന്ന മെഡിക്കല്‍ ക്യാമ്പില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. വിദഗ്ധഡോക്റ്റര്‍മാര്‍ നയിച്ച സൗജന്യജനറല്‍ ചെക്കപ്പ്, കണ്‍സള്‍ട്ടിങ്, കിഡ്‌നി രോഗങ്ങള്‍, ദന്തരോഗങ്ങള്‍ എന്നിവയ്ക്കുള്ള പ്രത്യേക പരിശോധനകള്‍ എന്നിവ ഉള്‍പ്പെടുത്തി രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടന്ന മെഡിക്കല്‍ ക്യാമ്പ്, രോഗങ്ങള്‍ മൂലം വിഷമിയ്ക്കുന്ന ഒരുപാട് പ്രവാസികള്‍ക്ക് ആശ്വാസമായി. മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് ഡോ: ആമീര്‍ അലി, 'പ്രവാസികളുടെ ആരോഗ്യവും, ജീവിതശൈലി രോഗങ്ങളും' എന്ന വിഷയത്തില്‍ കഌസ്സ് എടുത്തു.

വൈകുന്നേരം നവയുഗം കേന്ദ്രകമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് സാജന്‍ കണിയാപുരത്തിന്റെ   അദ്ധ്യക്ഷതയില്‍ നടന്ന സഫിയ അജിത്ത് അനുസ്മരണസമ്മേളനത്തില്‍ നവയുഗം കേന്ദ്രരക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍ മുഖ്യപ്രഭാഷണം നടത്തി. നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, കേന്ദ്രനേതാക്കളായ  സുമി ശ്രീലാല്‍, ഷിബുകുമാര്‍ തിരുവനന്തപുരം, പദ്മനാഭന്‍ മണിക്കുട്ടന്‍, ബെന്‍സിമോഹന്‍.ജി എന്നിവര്‍ അനുസ്മരണപ്രഭാഷണം നടത്തി.

പരിപാടികള്‍ക്ക് നവയുഗം കേന്ദ്രനേതാക്കളായ ലീന ഉണ്ണികൃഷ്ണന്‍, റിയാസ് ഇസ്മായില്‍, അരുണ്‍ ചാത്തന്നൂര്‍, ദാസന്‍ രാഘവന്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, അരുണ്‍ നൂറനാട്, റഹിം അലനല്ലൂര്‍, ഉണ്ണികൃഷ്ണന്‍, രജി സാമുവല്‍, ഗോപകുമാര്‍, ഹനീഫ, മഞ്ജു മണിക്കുട്ടന്‍, ശ്രീലാല്‍, മിനി ഷാജി, അഷറഫ് തലശ്ശേരി, ശരണ്യ ഷിബുകുമാര്‍, ബിജു വര്‍ക്കി, മീനു അരുണ്‍, റിജേഷ് കണ്ണൂര്‍, അല്‍അബീര്‍ മെഡിക്കല്‍ സെന്റര്‍ മേധാവി മാലിക്ക് മക്ബൂല്‍  എന്നിവര്‍ നേതൃത്വം നല്‍കി. 

ഫോട്ടോ: 
1) സഫിയ അജിത്ത് അനുസ്മരണയോഗത്തില്‍ ഉണ്ണി പൂച്ചെടിയല്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
2)  ഡോ: ആമീര്‍ അലി, 'പ്രവാസികളുടെ ആരോഗ്യവും, ജീവിതശൈലി രോഗങ്ങളും' എന്ന വിഷയത്തില്‍ കഌസ്സ് എടുക്കുന്നു.
3) മെഡിക്കല്‍ ക്യാമ്പ് ദൃശ്യങ്ങള്‍.

സഫിയ അജിത്തിന്റെ ദീപ്തസ്മരണയില്‍ നവയുഗം സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.സഫിയ അജിത്തിന്റെ ദീപ്തസ്മരണയില്‍ നവയുഗം സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.സഫിയ അജിത്തിന്റെ ദീപ്തസ്മരണയില്‍ നവയുഗം സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.സഫിയ അജിത്തിന്റെ ദീപ്തസ്മരണയില്‍ നവയുഗം സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.സഫിയ അജിത്തിന്റെ ദീപ്തസ്മരണയില്‍ നവയുഗം സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക