ലണ്ടന്‍ : മാഞ്ചസ്റ്ററില്‍ ഏപ്രില്‍ 28 മുതല്‍ 30 വരെ നടക്കുന്ന ഒഐസിസി യുകെ യൂറോപ്പ്/നാഷണല്‍ മീറ്റിന്റെ മുന്നോടിയായി ഒഐസിസി യുകെയില്‍ ആലോചനായോഗം സംഘടിപ്പിക്കുന്നു.
കെപിസിസി യുടെയും ഗ്ലോബല്‍ കമ്മിറ്റിയുടെയും നിര്‍ദ്ദേശമനുസരിച്ച് നടക്കുന്ന ആദ്യ ആലോചനായോഗം മാഞ്ചസ്റ്ററില്‍ ജനുവരി 29ന് വൈകുന്നേരം ഏഴിന് ബ്രിട്ടാണിയ ഹോട്ടലിലും രണ്ടാമത്തെ യോഗം ഫെബ്രുവരി 11 ന് ലണ്ടന്‍ ഈസ്റ്റ് ഹാമിലുമായി നടക്കും.
യോഗത്തില്‍ യുകെയില്‍ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും അനുഭാവികളും പങ്കെടുക്കണമെന്ന് ഒഐസിസി യുകെ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ലക്സണ്‍ ഫ്രാന്‍സിസ് അഗസ്റ്റിന് കല്ലുമാടിക്കല്‍ അഭ്യര്‍ഥിച്ചു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍