Image

തടാകത്തിലെ മത്സ്യം മഞ്ഞുകട്ടയായി

Published on 28 January, 2017
തടാകത്തിലെ മത്സ്യം മഞ്ഞുകട്ടയായി
 സൂറിച്ച്: കടുത്ത വിന്ററില്‍ വിറങ്ങലടിച്ചു നില്‍ക്കുകയായിരുന്നു കഴിഞ്ഞ വാരങ്ങളില്‍ യൂറോപ്പ്. കൊടും തണുപ്പില്‍ ചെറുതടാകങ്ങളും നദികളും മഞ്ഞ് ഉറഞ്ഞു കട്ട പിടിക്കുന്നത് അപൂര്‍വമല്ല. ജര്‍മനിയില്‍ ഡാന്യൂബ് നദിയില്‍ അബദ്ധത്തില്‍ വീണ് ഐസ് കട്ടയായ കുറുക്കന്റെ ചിത്രം അടുത്തയിടെ വൈറല്‍ ആയിരുന്നു.

അതുപോലെ ഒരെണ്ണം സ്വിറ്റ്‌സര്‍ലന്‍ഡിലെ തുര്‍ഗാവ് സ്‌റ്റേറ്റ് പോലീസിനും കിട്ടി. ഇവിടെ കുറുക്കനു പകരം തടാകത്തിലെ മത്സ്യമാണെന്നൊരു വ്യത്യാസം ഉണ്ട്. ബോഡന്‍ സെ(തടാകം) യുടെ ഭാഗമായ ക്രോയിസ്ലിംഗനിലെ ബോട്ടുകളുടെ കടവ് ഐസു നിറഞ്ഞ നിലയിലായിരുന്നു. പോലീസ് ട്രെയിനിംഗിന്റെ ഭാഗമായി ഇവിടെ തണുത്തുറഞ്ഞ വെള്ളത്തിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ പരിശീലനത്തിലായിരുന്നു തുര്‍ഗാവ് സ്‌റ്റേറ്റ് പോലീസും മുങ്ങല്‍ വിദഗ്ധരും. ഐസ് ഉറഞ്ഞ തടാകത്തിന്റെ ഉപരിതലം കട്ടര്‍ ഉപയോഗിച്ച് ബ്രേക്ക് ചെയ്തു പരിശീലനത്തിനായി മുങ്ങിയപ്പോഴാണ് ഐസില്‍ ഉറച്ച മീനിനെ അവര്‍ കണ്ടത്. തുടര്‍ന്ന് മത്സ്യത്തെ ഐസ് ബ്ലോക്കോടെ വെട്ടിയെടുത്ത് അതിന്റെ ചിത്രം തുര്‍ഗാവ് സ്‌റ്റേറ്റ് പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സ്ഥാനം പിടിച്ചു.

റിപ്പോര്‍ട്ട് ടിജി മറ്റം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക