Image

കൊളോണ്‍ ഇന്ത്യന്‍ കമ്യൂണിറ്റി നവദന്പതികളെയും ജൂബിലേറിയന്മാരെയും അനുമോദിച്ചു

Published on 28 January, 2017
കൊളോണ്‍ ഇന്ത്യന്‍ കമ്യൂണിറ്റി നവദന്പതികളെയും ജൂബിലേറിയന്മാരെയും അനുമോദിച്ചു
 കൊളോണ്‍:കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി പുതുവര്‍ഷ ദിവ്യബലിയോടനുബന്ധിച്ച് 2016 ല്‍ വിവാഹിതരായ നവദന്പതികളെയും കുടുംബജീവിതത്തിന്റെ ജൂബിലി നിറവിലെത്തിയ (10, 20, 25, 30, 35, 40) ദന്പതികളെയും അനുമോദിച്ചു. 

ജനുവരി 15ന് (ഞായര്‍) വൈകുന്നേരം അഞ്ചിന് കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു. ജോയല്‍, ജെന്‍സ് കുന്പിളുവേലില്‍, വര്‍ഗീസ് ശ്രാന്പിയ്ക്കല്‍ എന്നിവര്‍ ശുശ്രൂഷികളായി. യൂത്ത്‌കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തസാന്ദ്രമാക്കി. 

തുടര്‍ന്നു നവദന്പതികളെയും വിവാഹ ജീവിതത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നവരെയും അനുമോദിക്കുകയും വെളുത്ത റോസാപുഷ്പം നല്‍കി ആദരിക്കുകയും കേക്കു മുറിച്ച് മധുരം പങ്കുവയ്ക്കുകയും ചെയ്തു. 

പരിപാടികള്‍ക്ക് കമ്യൂണിറ്റിയുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി, തോമസ് അറന്പന്‍കുടി, ആന്റു സഖറിയ, ഷീബ കല്ലറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

ജര്‍മനിയിലെ കൊളോണ്‍, എസന്‍, ആഹന്‍ എന്നീ രൂപതകളിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1969 ലാണ് ആരംഭിച്ചത്. ഏതാണ്ട് എഴുനൂറ്റിയന്‍പതിലേറെ കുടുംബങ്ങള്‍ കമ്യൂണിറ്റിയില്‍ അംഗങ്ങളായുണ്ട്. കഴിഞ്ഞ പതിനാറു വര്‍ഷമായി ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ കമ്യൂണിറ്റി ചാപ്‌ളെയിനായി സേവനം ചെയ്യുന്നു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക