Image

കെകെഐസി കേന്ദ്ര കമ്മിറ്റി നിലവില്‍ വന്നു

Published on 28 January, 2017
കെകെഐസി കേന്ദ്ര കമ്മിറ്റി നിലവില്‍ വന്നു


      ഖുര്‍ത്തുബ: കുവൈറ്റ് കേരള ഇസ് ലാഹി സെന്റര്‍ 2017 കമ്മിറ്റി നിലവില്‍ വന്നു ഖുര്‍ത്തു ബജം ഹിയത്ത് ഇഹ്യാ തുറാസ് ഇസ് ലാമി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പുതിയ ജനറല്‍ കൗണ്‍സില്‍ പി.എന്‍. അബ്ദുള്‍ ലത്തീഫ് മദനി (പ്രസിഡന്റ്), ടി.പി. അബ്ദുള്‍ അസീസ് (ജനറല്‍ സെക്രട്ടറി), എ.എം. അബ്ദുസമദ് (വൈസ് പ്രസിഡന്റ്), കെ.സി. അബ്ദുള്‍ ലത്തീഫ് (ഫിനാന്‍സ് സെക്രട്ടറി) കെ.എ. സക്കീര്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. 

കെ.സി. ലത്തീഫ്, ജലാലുദ്ദീന്‍ മുസ (ഫിനാന്‍സ്), സി.പി അസീസ്, സ്വാലിഹ് സുബൈര്‍ (ഓര്‍ഗനൈസിംഗ്), എന്‍.കെ. അബ്ദുസലാം, സിദ്ധീഖ് ഫാറൂഖി (ദഅവ) , ഹാറൂണ്‍ അബ്ദുള്‍ അസീസ് , ഹഫീസ് (സോഷ്യല്‍ വെല്‍ഫയര്‍) , സുനാഷ് ഷുക്കൂര്‍, നജ്മല്‍ ഹംസ (വിദ്യാഭ്യാസം), അസീസ് നരക്കോട്, സുബിന്‍ യൂസഫ് (ക്യുഎച്ച്എല്‍സി), ടി.പി. അന്‍വര്‍, ഉസൈമത്ത് (പബ്ലിക്ക് റിലേഷന്‍), എന്‍.എം. ഇംത്തിയാസ്, മുസ്തഫ പാടൂര്‍ (പബ്ലിക്കേഷന്‍) , അസ്ഹര്‍ അത്തേരി, സ്വാലിഹ് (വിസ്ഡം റൂട്‌സ്), ഷബീര്‍ ഷാലിമാല്‍, പി.കെ. ഹബീബ് (ഐടി), ഷാജു പൊന്നാനി, സഫറുദ്ദീന്‍ (പബ്ലിസിറ്റി), അബൂബക്കര്‍ കോയ, ഷാജു ചെംനാട് (ക്രിയേറ്റിവിറ്റി), റഫീക്ക് അബൂബക്കര്‍, സയിദ് കോഴിക്കോട് (ഹജ്ജ് ഉംറ) എന്നിവരെ വകുപ്പു സെക്രട്ടറിമാരായും അസിസ്റ്റന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. മുദാര്‍ കണ്ണു, മുജീബ് റഹ്മാന്‍, അസീസ് നരക്കോട് എന്നിവര്‍ റിട്ടേണിംഗ് ഓഫീസര്‍മാരായിരുന്നു.

സമാപന യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫിനാന്‍സ് സെക്രട്ടറി സാബത്തിക റിപ്പോര്‍ട്ടും ഓര്‍ഗനൈസിംഗ് സെക്രട്ടറി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഇസ് ലാഹി സെന്ററിന്റെ സോഷ്യല്‍ വെല്‍ഫയര്‍ വിഭാഗത്തിനു കീഴില്‍ സക്കാത്ത് സെല്‍, സ്വാന്തനം റിലീഫ്, സ്‌കൂള്‍ കിറ്റ്, പെരുന്നാള്‍ പുതുവസ്ത്രവിതരണം, ഇഫ്താര്‍ കിറ്റ്, സ്‌പെഷല്‍ റിലീഫ് തുടങ്ങിയ പദ്ധതികളിലൂടെ ഒരു കോടിയില്‍പരം രൂപയുടെ സാമൂഹികക്ഷേമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും സ്വയം തൊഴില്‍ പദ്ധതി ചികിത്സ സ്‌കോളര്‍ഷിപ്പ് ഭവന നിര്‍മാണം കാശ്വാസം തുടങ്ങിയ വക്കാണ് സക്കാത്ത് വിതരണത്തില്‍ മുന്‍ഗണന നല്‍കിയത് കഴിഞ്ഞ വര്‍ഷം ചികല്‍സ (117) , സ്വയംതൊഴില്‍ (47) , കടാശ്വാസം (34), നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് (33), ഭവന നിര്‍മാണം സാന്തനം പദ്ധതികളിലൂടെ രണ്ട് വീട് പൂര്‍ണമായും (72) വീട് ഭാഗികമായും സഹായം നല്‍കുകയുണ്ടായി. കൂടാതെ കുവൈത്തിലും കേരളത്തിലും സംഘടിത ബലി മാംസ വിതരണവും നടത്തി. സെന്റര്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഫഹാഹീല്‍, സാല്‍മിയ, ഫര്‍വാനിയ, അബാസിയ, ജഹ്‌റ എന്നീ സ്ഥലങ്ങളില്‍ മദ്രസകള്‍ നടന്നുവരുന്നു കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖുര്‍ത്തുബയില്‍ കുവൈത്തിലെ കൗമാര വിദ്യാര്‍ഥികള്‍ക്കുവേണ്ടി ദ്വിദിന സമ്മേളനം അറിവ് സമാധാനത്തിന് ഇസ് കോണ്‍ 2016 സംഘടിപ്പിച്ചു. ദഅവാ വകുപ്പിനു കീഴില്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ 12 മലയാള ഖുത്തുബ നടന്നു വരുന്നു. പ്രഫഷനല്‍ രംഗത്ത് ജോലി ചെയ്യുന്ന ആളുകളെ സംഘടിപ്പിച്ചുകൊണ്ട് ഫോക്കസ് മീറ്റ് സംഘടിപ്പിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ റംസാനില്‍ ഇഫ്താര്‍ മീറ്റുകളും 2016 ഫെബ്രുവരിയില്‍ മൂന്നു ദിവസം നീണ്ടു നിന്ന ഖുര്‍ആന്‍ എക്‌സ്‌പോയും സംഘടിപ്പിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖുര്‍ആന്‍ ഹദീസ് പഠന ക്ലാസുകള്‍ നടന്നുവരുന്നു. 2016 വര്‍ഷം പത്തു ട്രിപ്പുകളിലായി 300ല്‍ കൂടുതല്‍ ആളുകള്‍ക്ക് ഉംറ നിര്‍വഹിക്കുവാനായി അവസരം ഒരുക്കുന്നതോടൊപ്പം 50 ഓളം ആളുകള്‍ക്ക് സൗജന്യമായും ഉംറ നിര്‍വഹിക്കുവാനുള്ള അവസരവും നല്‍കി. വിസ്ഡം റൂട്ട്‌സിന്റെ ഭാഗമായി ഒരു ലക്ഷത്തോളം മലയാളികളുടെയും മലയാളികള്‍ അല്ലാത്തവരുടെയും വീടുകള്‍ സന്ദര്‍ശിക്കുകയും ഇസ് ലാമിന്റെ സന്ദേശം അടങ്ങിയ ബുക്‌സുകളും ലഘുലേ ഘകളും വിതരണം ചെയ്യുകയും ചെയ്തു. ആട്‌സ് ഫെസ്റ്റ്, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ബോളിബോള്‍ ടൂര്‍ണമെന്റ്, ഈദ് പിക്‌നിക്, ഫര്‍ഹ , സ്‌പോട്‌സ് മീറ്റ് , കൂടാതെ പീസ് റേഡിയോ , കിയാസ് കോ എന്നിവയും സെന്ററിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക