Image

ഐഎംഎഫ് ഖത്തര്‍ മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

Published on 28 January, 2017
ഐഎംഎഫ് ഖത്തര്‍ മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
 ദോഹ: ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ അഞ്ചാമത് മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജിസിസി രാജ്യങ്ങളിലെ മികച്ച ഇന്ത്യന്‍ പത്ര ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍മാരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച റിപ്പോര്‍ട്ടിംഗിന് ഇരുവിഭാഗത്തിലും കാല്‍ലക്ഷം ഇന്ത്യന്‍ രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. 

ഇന്ത്യക്കാരായ റിപ്പോര്‍ട്ടര്‍മാര്‍ മലയാളത്തിലോ ഇംഗ്ലീഷിലോ തയാറാക്കിയ 2016 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളാണ് പുരസ്‌കാര സമിതിക്ക് സമര്‍പ്പിക്കേണ്ടത്. വിദഗ്ധ സമിതി വിലയിരുത്തി പുരസ്‌കാരങ്ങള്‍ ഏപ്രിലില്‍ പ്രഖ്യാപിക്കും. 

പത്രറിപ്പോര്‍ട്ടിന്റെ കട്ടിംഗോ പിഡിഎഫ് കോപ്പിയോ ദൃശ്യറിപ്പോര്‍ട്ടിന്റെ എംപി 4 ഫോര്‍മാറ്റ് വി ട്രാന്‍സ്ഫര്‍ വഴിയോ ആണ് പുരസ്‌കാരത്തിന് അയയ്‌ക്കേണ്ടത്. അവാര്‍ഡിന് അപേക്ഷിക്കുന്നവരുടെ ഇഖാമയുടെ കോപ്പിയും അതാത് സ്ഥാപനങ്ങളുടെ ബ്യൂറോ ചീഫിന്റെ സാക്ഷ്യപത്രവും സഹിതം ഫെബ്രുവരി 28ന് മുന്പ് ശാളൂമമേൃമംമൃറ2017@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ ഐഎംഎഫ് അവാര്‍ഡ് 2017, പിബി നന്പര്‍ 246, ദോഹ, ഖത്തര്‍ എന്ന തപാല്‍ വിലാസത്തിലോ അയയ്ക്കാവുന്നതാണ്. 

വിവരങ്ങള്‍ക്ക്: 00974 74491000, 55920235, 55348180, 74746168. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക