Image

ജെസിസി സാല്‍മിയ യൂണിറ്റിന് പുതിയ നേതൃത്വം

Published on 28 January, 2017
ജെസിസി സാല്‍മിയ യൂണിറ്റിന് പുതിയ നേതൃത്വം

കുവൈത്ത്: ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെസിസി) കുവൈത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന്റെ മുന്നോടിയായി യൂണിറ്റ് തലത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന നടപടികള്‍ തുടങ്ങി. 

കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സഫീര്‍ പി. ഹാരിസിന്റെ അധ്യക്ഷതയില്‍ സാല്‍മിയയില്‍ കൂടിയ യോഗത്തില്‍ പുതിയ ഭാരവാഹികളായി റഷീദ് കണ്ണവം (പ്രസിഡന്റ്), അഖില്‍ കുട്ടനാട് (ജനറല്‍ സെക്രട്ടറി), ഷൈജു ഇരിങ്ങാലക്കുട (ട്രഷറര്‍), മുഹമ്മദുകുട്ടി (വൈസ് പ്രസിഡന്റ്), മുഹമ്മദ് കമറുദ്ദീന്‍ (സെക്രട്ടറി) എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സമീര്‍ കൊണ്ടോട്ടി, അബ്ദുള്‍ ഷുക്കൂര്‍, ഫൈസല്‍ തിരൂര്‍, ജോണിമോന്‍, സി.കെ. റഷീദ് എന്നിവരേയും തെരെഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക