Image

കോണ്‍ഗ്രസ് ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത

Published on 28 January, 2017
കോണ്‍ഗ്രസ് ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത


      റിയാദ്: ഫാസിസത്തിന്റെ ഉഗ്ര രൂപം കാണിച്ചു തുടങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ തീവ്ര വലതുപക്ഷത്തെ നേരിടാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും കൈകോര്‍ക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ചരിത്രത്തില്‍ സംഭവിച്ച പാളിച്ചകള്‍ ചികഞ്ഞു പരസ്പരം കുറ്റപ്പെടുത്തുന്നതിനു പകരം വര്‍ത്തമാന കാല യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ സമീപനങ്ങള്‍ സ്വീകരിക്കാന്‍ ഈ പ്രസ്ഥാനങ്ങള്‍ തയാറാകണമെന്നും ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി അറുപത്തിയെട്ടാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ പങ്കെടുത്തു സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുന്പള സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി യഹ്യയ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരനും അധ്യാപകനുമായ ഫൈസല്‍, അഡ്വ.അജിത്, മുസ്തഫ പാണ്ടിക്കാട്, അബ്ദുള്ള വല്ലാഞ്ചിറ, അബ്ദുള്‍ അസീസ് കോഴിക്കോട്, അസ്‌കര്‍ കണ്ണൂര്‍, ബെന്നി വാടാനപ്പള്ളി, സജ്ജയത് ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോര്‍ജുകുട്ടി മാകുളം, ജിഫിന്‍ അരീക്കോട്, ഷാനവാസ് തിരുവനന്തപുരം, വിനേഷ് ഒതായി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക