Image

സിംഗം 3യുടെ പുതിയ റിലീസ് ഡേറ്റ്

Published on 28 January, 2017
സിംഗം 3യുടെ പുതിയ റിലീസ് ഡേറ്റ്


ഒരിക്കല്‍ കൂടി സൂര്യ നായകനായ എസ്3യുടെ പുതിയ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി ഒമ്പതിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഡിസംബര്‍ 16ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് പിന്നീട് ജനുവരി 26ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ജെല്ലിക്കെട്ട് പ്രതിഷേധം കാരണം റിലീസ് വീണ്ടും നീട്ടി വയ്ക്കുകയായിരുന്നു. ഒടുവിലായി ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

ഹരിയാണ് കഥ ഒരുക്കി എസ്3 സംവിധാനം ചെയ്തിരിക്കുന്നത്. സിംഗം സീരീസിലെ മൂന്നാം ചിത്രമാണിത്. ആദ്യ രണ്ട് ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. അനുഷ്‌ക ഷെട്ടിയും ശ്രുതി ഹസ്സനുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കെ ഇ ഗണവേല്‍ രാജ, ധവാല്‍ ജയന്തിലാല്‍ ഗഡ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക