Image

പ്രണാമം (കവിത: ജയന്‍ വര്‍ഗീസ്)

Published on 29 January, 2017
പ്രണാമം (കവിത: ജയന്‍ വര്‍ഗീസ്)
ആപേക്ഷിതത്തിന്റെ നൂലിഴയില്‍ നി
രാപേക്ഷകത്തിന്റെ നേര്‍വരയില്‍
ആയിരംകോടി യുഗങ്ങള്‍ കൊരുത്തനാ
യാസം ചരിക്കും പ്രപഞ്ചശില്‍പി,

ആകാശ നീലിമക്കപ്പുറത്തായിര
മാകാശ ഗംഗകള്‍ക്കപ്പുറത്തും
ആദിയുമന്തവുമൊന്നു ചേരുന്നിട
ത്താരുനീ എത്രയോ ഭാവോജ്വലന്‍ !

ആദിത്യനില്‍ നിന്നടര്‍ന്നു യുഗങ്ങളി
ലാറിത്തണുത്തൊരീ ഭൂസരസ്സില്‍
ആയിരം മോഹവുമായി വിടരുമോ
രാമ്പല്‍പ്പൂ മൊട്ടുഞാന്‍ നിന്റെമുന്നില്‍.
Join WhatsApp News
ആസ്വാദകൻ 2017-01-30 07:59:05
ആമ്പൽ‌പ്പൂ മൊട്ടുവിടരുന്നതും നോക്കി  
ആസ്വാസകൻ നില്പൂ നിന്റെ മുന്നിൽ..
വിദ്യാധരൻ 2017-01-30 08:57:46

ആമ്പൽപൂക്കളാൽ മൂടികിടക്കുന്നെൻ
വീടിന്റെ പിന്നിലെ കുളം
ഒരിക്കൽ ഞാനൊരു താമരപ്പൂ ഇറുത്ത് 
കളത്രത്തിനു വച്ച് നീട്ടി പാടി സിനിമാഗാനം 
'ആമ്പൽപൂവേ അണിയും പൂവേ'
പുലർകാല സൂര്യനെപോൽ ചുവന്നുതുടുത്തവൾ
മധ്യാഹ്ന സൂര്യനെപ്പോൽ നോക്കിയെൻ കണ്ണിൽ
ഒരു കുടുങ്കാറ്റായി മാറി, കശക്കിയാ താമരമൊട്ട്
മുഖത്തേക്ക് വലിച്ചെറിഞ്ഞതവൾ എൻ മുഖത്ത്
എന്നിട്ട് അലറി " നാണമില്ലേ മനുഷ്യ ശ്രീഗംരിക്കാൻ?
കാണുന്നില്ലേ കിടാങ്ങൾ കരയുന്നത് പട്ടിണിയാൽ.
കാണുന്നില്ലേ ഞാൻ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബുദ്ധിന്നത്
പോയി തുലയുക താനും തന്റെ പ്രപഞ്ചശില്പിയും
കണ്ണിൽ ചോരയില്ലാത്ത കൂട്ടർ കാമത്താൽ കാഴ്ച്ചപോയോർ
കണ്ടുപോകരുത് മേലിൽ പോയിച്ചാടുക താമരകുളത്തിൽ താൻ 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക