Image

അമേരിക്ക ഇപ്പോള്‍ 1984 വായിക്കുന്നത് എന്തിനാണ്? (പകല്‍ക്കിനാവ്-35: ജോര്‍ജ് തുമ്പയില്‍)

Published on 30 January, 2017
അമേരിക്ക ഇപ്പോള്‍ 1984 വായിക്കുന്നത് എന്തിനാണ്? (പകല്‍ക്കിനാവ്-35: ജോര്‍ജ് തുമ്പയില്‍)
ന്യൂയോര്‍ക്ക് ടൈംസും വാഷിങ്ടണ്‍ പോസ്റ്റും ഏകദേശം സമാനമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് കണ്ട് ആദ്യം ഒന്നു വണ്ടറടിക്കുകയും പിന്നീട് സമചിത്തത വീണ്ടെടുത്ത് ആലോചിക്കുകയും ചെയ്തു. അമേരിക്ക ഇപ്പോള്‍ എന്തിനാണ് 1984- എന്ന നോവല്‍ വായിക്കുന്നത്? പുറത്തുവരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ഇപ്പോള്‍ അമേരിക്കയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പുസ്തകം (ആമസോണ്‍ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റ്) വിഖ്യാത സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വെല്‍ എഴുതിയ നോവല്‍, 1984 ആണ്. അമേരിക്കയുടെ നിശബ്ദ ചിന്താധാര മനസ്സിലാക്കാമെങ്കില്‍ ഈ ഭൂഖണ്ഡത്തില്‍ ഒരു നിശബ്ദ വിപ്ലവത്തിനുള്ള കോപ്പുകൂട്ടലുകള്‍ സംഭവിക്കുന്നുവെന്നു വ്യക്തം. അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രാജ്യത്തെ രാഷ്ട്രീയവും ചിന്തയും മാറുകയാണ്. ഒപ്പം പ്രതിരോധവും.

രാഷ്ട്രീയത്തെ സൂക്ഷ്മമായി വിലയിരുത്തുന്ന 1984, ഒരു ഏകാധിപത്യ കാലഘട്ടമാണ് വിവരിക്കുന്നത്. സര്‍ക്കാരുകള്‍ ജനങ്ങളുടെ തലച്ചോറിനെ വിലയ്‌ക്കെടുക്കുന്ന, സത്യം വളച്ചൊടിക്കുന്ന ഒരു ഡിസ്‌റ്റോപിയന്‍ കാലം. ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്ന ബിഗ് ബ്രദര്‍ (വല്യേട്ടന്‍), കോള്‍ഡ് വാര്‍ (ശീതയുദ്ധം) പോലുള്ള പ്രയോഗങ്ങള്‍ ഈ നോവലില്‍ നിന്നാണ് ഉണ്ടാകുന്നത്. സത്യം മാധ്യമങ്ങള്‍ കാണിക്കുന്നതല്ല, മറ്റൊരു സത്യമുണ്ടെന്ന് (ആള്‍ട്ടര്‍നേറ്റീവ് ഫാക്ട്‌സ്) മിസ്റ്റര്‍ പ്രസിഡന്റിന്റെ വക്താവ് പറഞ്ഞിരുന്നു. ഈ പരാമര്‍ശം ഉടന്‍ വൈറലായി. സത്യത്തെ മറച്ചുപിടിച്ച് നുണ പ്രചരിപ്പിക്കുന്ന രീതി വ്യക്തമാക്കാന്‍ ജോര്‍ജ് ഓര്‍വെല്‍ ഉപയോഗിച്ച വാക്കുകളായിരുന്നു ആള്‍ട്ടര്‍നേറ്റീവ് ഫാക്ട്‌സ്. ഇതോടൊപ്പം ട്രംപിനെ തുറന്നു കാട്ടാന്‍, 1984-ല്‍ നിന്ന് വിഖ്യാതമായ ഒരു വാചകം കൂടി ആളുകള്‍ കടമെടുക്കുന്നു. "യുദ്ധം സമാധാനമാണ്, സ്വാതന്ത്ര്യം അടിമത്തമാണ്, അജ്ഞത ശക്തിയുമാണ്'.

ട്രംപ് ഭരണത്തിന് എതിരായ പ്രതിരോധമായി 1949-ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ മാറുകയാണ്. പതിനായിരം ഇരട്ടി കോപ്പികളാണ് ഇപ്പോള്‍ ഈ നോവലിന്റെ പുതിയ പതിപ്പില്‍ ഇറങ്ങുന്നത്. ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിനാല്‍ എന്ന വിഖ്യാത കൃതിയില്‍, സ്വേച്ഛാധിപത്യത്തിന് കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ് അവതരിപ്പിക്കുന്നത്. ഇന്ന് അമേരിക്കയില്‍ അതേറെ പ്രസക്തമാണെന്ന് പലരും വിചാരിക്കുന്നു. "മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്നു മാര്‍ക്‌സ് മതത്തിനുകൊടുത്ത വിശേഷണത്തെ അനുസ്മരിപ്പിക്കുമാറ്, 1984 എന്ന നോവലിലെ സത്യമന്ത്രാലയം ഇറക്കിയിരുന്ന പത്രങ്ങള്‍ ജനസാമാന്യത്തിന് വിളമ്പിയിരുന്നത് ലൈംഗികതയുടേയും കായികാഭ്യാസങ്ങളുടേയും ജ്യോതിഷത്തിന്റേയും ചേരുവയായിരുന്നു. ഈ നോവല്‍ അല്‍ഡസ് ഹക്‌സ്‌ലിയുടെ "ധീരനൂതനലോകം' എന്ന കൃതിയോട് താരതമ്യം ചെയ്യപ്പെടാറുണ്ട്. രണ്ടും, എല്ലായിടത്തും എത്തുന്ന ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ നിറഞ്ഞ വരുംകാലസമൂഹങ്ങളെ സങ്കല്പിച്ച് എഴുതിയവയാണ്. ഇവയില്‍ ആദ്യം എഴുതപ്പെട്ട ഹക്‌സ്‌ലിയുടെ നോവല്‍ കൂടുതല്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. ഓര്‍വെലിന്റെ കൃതിയാകട്ടെ, അണുവായുധയുഗത്തിലെ, സദാ യുദ്ധത്തിന് ഒരുങ്ങിനില്‍ക്കുന്ന രാഷ്ട്രത്തിന്റെ ചിത്രീകരണമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓര്‍വല്‍ സാങ്കല്‍പ്പികമായി കണ്ട കാര്യങ്ങള്‍ ഇന്നു സത്യമായി ഭവിക്കുന്നുവെന്നു അമേരിക്കന്‍ ജനത വിശ്വസിക്കുന്നു. ഓര്‍വല്‍ ഗ്രേറ്റ് ബ്രിട്ടനെ മുന്നില്‍ കണ്ടുള്ള പശ്ചാത്തലമാണ് നോവലില്‍ ചിത്രീകരിച്ചതെങ്കില്‍ അമേരിക്കന്‍ ജനത അതു തങ്ങളുടെ സ്വത്വഭൂമികയായി കണ്ടെടുക്കുന്നുവെന്നതാണ് ഇപ്പോള്‍ ഈ നോവലിനു ലഭിച്ച വമ്പിച്ച പ്രചാരത്തിനു പിന്നിലെ വസ്തുത. 1984 എന്ന നോവലിന് ആദ്യം "യൂറോപ്പിലെ അവസാനത്തെ മനുഷ്യന്‍' എന്ന പേരാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഓര്‍വെലിന്റെ പ്രസാധകനായ ഫ്രെഡെറിക് വാര്‍ബര്‍ഗ്ഗിന് അതിഷ്ടമായില്ല. പിന്നെ, 1980 എന്ന പേരും തുടര്‍ന്ന് 1982 എന്ന പേരും പരിഗണിച്ചു. എന്നാല്‍ ഓര്‍വെലിന്റെ രോഗം മൂലം പ്രസിദ്ധീകരണം നീണ്ടുപോയതിനാല്‍ ഒടുവില്‍ കൃതി പ്രസിദ്ധീകരിച്ചത് 1984 എന്ന പേരിലാണ്.
"രാഷ്ട്രീയവും ഇംഗ്ലീഷ് ഭാഷയും' എന്ന പേരില്‍ 1946-ല്‍ എഴുതിയ ലേഖനത്തില്‍ ഓര്‍വെല്‍, സത്യസന്ധവും വ്യക്തവുമായ ഭാഷയുടെ ആവശ്യകത ഊന്നിപ്പറയുന്നു. ഒപ്പം, തെറ്റിദ്ധരിപ്പിക്കുന്നതും അവ്യക്തവുമായ ഭാഷ രാഷ്ട്രീയ ഉപജാപങ്ങളുടെ ഉപകരണമാകുന്നത് എങ്ങനെയെന്ന് ചൂണ്ടിക്കാണിക്കുന്നു. അതിനു സമാനമായി സംഭവങ്ങളാണ് ഇപ്പോള്‍ വാഷിങ്ടണ്ണില്‍ നടക്കുന്നതെന്ന് ഓര്‍ക്കുക. ഓര്‍വെലിന്റെ 1984-ലെ ഭാഷയുടെ പേര് പുതുമൊഴി (New speak) എന്നാണ്. രാഷ്ട്രീയവല്‍ക്കൃതമായ ആ വക്രഭാഷ സ്വീകാര്യമായ വാക്കുകള്‍ക്ക് പരിധി നിശ്ചയിച്ച് സ്വതന്ത്രചിന്ത അസാധ്യമാക്കിത്തീര്‍ക്കുന്നു. അന്ന് അദ്ദേഹം ഉപ.യോഗിച്ച ചില വാക്കുകള്‍ ഇന്നുമേറെ പ്രസക്തം.

വല്യേട്ടന്‍ അഥവാ ബിഗ് ബ്രദര്‍ എന്ന വാക്കാണ് ഇതിലേറെ പ്രസക്തം. 1984-ലെ പ്രസിദ്ധമായ മറ്റൊരു പ്രയോഗം വല്യേട്ടന്‍ എന്നതാണ്. പൗരന്മാരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളേയും ഗ്രസിച്ചു നില്‍ക്കുന്ന ഏകാധിപത്യരാഷ്ട്രത്തിന്റെ മേല്‍നോട്ടത്തെ സൂചിപ്പിച്ച്, "വല്യേട്ടന്‍ ശ്രദ്ധിക്കുന്നുണ്ട്' എന്ന് നോവലില്‍ പലയിടത്തും പറയുന്നുണ്ട്. ആധുനികകാലത്തെ സുരക്ഷാക്യാമറകള്‍ വല്യേട്ടനെ അനുസ്മരിപ്പിച്ചേക്കാം. അതിലേറെ വല്യേട്ടനായി സ്വന്തം പാര്‍ട്ടി തന്നെ ട്രംപിനെ അവതരിപ്പിച്ചതും ഓര്‍ക്കണം. നൂറ്റിയൊന്നാം നമ്പര്‍ മുറി എന്ന പ്രസിദ്ധമായ ടെലിവിഷന്‍ പരിപാടിയുടെ പേരും 1984-ല്‍ നിന്നാണ് വന്നത്. ആ നോവലിലെ സ്‌നേഹമന്ത്രാലയത്തില്‍ (Ministry of Love) മനുഷ്യരെ പുന:രഭ്യസിപ്പിക്കാന്‍ (to re-educate) കൊണ്ടുപോയിരുന്ന മര്‍ദ്ദന അറയുടെ സംഖ്യയാണത്. മറ്റൊന്നാണ്, ചിന്താപോലീസ് (ഠവീൗഴവ േജീഹശരല) എന്ന പ്രയോഗത്തിനും ഇംഗ്ലീഷ് ഭാഷ 1984-നോട് കടപ്പെട്ടിരിക്കുന്നു. അഭിപ്രായപ്രകടനസ്വാതന്ത്ര്യം നിലനില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന സമൂഹങ്ങളില്‍ സ്വതന്ത്രമായ ആശയപ്രകടനത്തിനുള്ള അവകാശത്തിന്റെ നിഷേധത്തെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കാറുള്ളത്. മറ്റൊരു വാക്കാണ് ഇരുചിന്ത (Double think). പരസ്പരവിരുദ്ധമായ രണ്ടഭിപ്രായങ്ങള്‍ ഒരേസമയം വച്ചുപുലര്‍ത്തുകയും രണ്ടിലും ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും ചെയ്യുന്ന ചിന്താരീതിയെ പരാമര്‍ശിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഏറെ കേട്ടിട്ടുണ്ട് ശീതയുദ്ധം (Cold War) എന്ന പ്രയോഗം. ട്രിബ്യൂണ്‍ മാസികയില്‍ 1945-ല്‍ എഴുതിയ "ആറ്റം ബോബും നിങ്ങളും' എന്ന പ്രബന്ധത്തിലാണ് ഓര്‍വെല്‍ ശീതയുദ്ധം എന്നെഴുതിയത്.

അമേരിക്കന്‍ ജനത ഇന്ന് ആവേശത്തോടെ ആമസോണില്‍ 1984-ല്‍ ബുക്ക് ചെയ്യുമ്പോള്‍ അത് ഒരു തരം സമരം തന്നെയാണെന്നു കാണേണ്ടിയിരിക്കുന്നു. അത് ഇന്ത്യയില്‍ നിന്നും കണ്ടെടുത്ത പ്രതിരോധമാണ്, സത്യാഗ്രഹ മോഡല്‍ നിശബ്ദ പ്രതിഷേധമാണ്. 1984-നു പുറമേ ഓര്‍വെലിന്റെ തന്നെ "ആനിമല്‍ഫാം' എന്ന കൃതിയും അമേരിക്കക്കാര്‍ കൂടുതലായി വരും നാളുകളില്‍ വായിച്ചേക്കാം. അതൊക്കെയും ഭരണകൂടത്തിന് മുന്നില്‍ ഐഡന്റിറ്റി അടിയറവ് വയ്‌ക്കേണ്ടി വരുന്നുവെന്ന നീതിനിഷേധമാണെന്ന് അമേരിക്കന്‍ ജനത മനസ്സിലാക്കുന്നുവെന്നതിന്റെ തെളിവാണ്. ഇനി എന്തൊക്കെ സംഭവിക്കുമെന്നു കാത്തിരുന്നു കാണാം. ഓര്‍വല്‍ പറഞ്ഞതു പോലെ, എല്ലാ കുറ്റവാളികളും തുല്യരാണ്, എന്നാല്‍ ചില കുറ്റവാളികള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ തുല്യരാണ് എന്ന അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.
അമേരിക്ക ഇപ്പോള്‍ 1984 വായിക്കുന്നത് എന്തിനാണ്? (പകല്‍ക്കിനാവ്-35: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
PT KURIAN 2017-01-30 09:52:45
Dear Thumabayil/

Don.t be so pessimistic/or optimistic in the current American Politics.  As a malayalam writer, I
appreciate your probing into the well known Novelists/and or writers of the past, in professing.
This is not the Tollsovisky's Russian era. Be patient.  Trump is the president as a Republican.
Wait and watch.  We will the ultimae winner on EVILS.
  
kEEP WRITING.  Regards.




Anthappan 2017-01-30 13:43:56

It is no wonder people are reading ‘Nineteen Eighty-Four’ novel written by George Orwell because you can draw so many parallels from it now.  Trump administration is exactly doing it and the American Christian religion is joined in it.  Trump was time to time telling that his election is a movement and the millions of people voted for him thought that they were in it.   But, they don’t know he was referring to it the movement of elite class to take over power.  His cabinet is full of white billionaires who control the wealth of this nation. There are no blacks in it.  But to   console the public he throws bread crumps to them.  People like Nicky Hailee pick it up and go to UN where she will take orders from Trump and sit there with some satisfaction. And, all Indians will say that Trump really likes Indians   In the novel, 1984, there is a character, whose job was to dig out old news and rewrite it to match it with the hidden policies of the elite class.  If you guys closely observe, then you will find the novel perfectly fitting into the drama of Trump and his stooges acting out in white house.   The executive ban is to blind fold his illiterate mass that supported him. They think that the terrorist attack is going to end right away and everything will be alright.   It is interesting to note that the 7 countries or their citizens never had an attack on this country whereas Egypt, Saudi, and UAE whose citizens killed thousands of  American citizens are off the list.  If you go and do some research then you will find that the things happening here is the reenactment of novel 1984.  Kudos to the writer to for the article.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക