Image

മമ്മൂട്ടിയുടെ മകള്‍ സുറുമി വരച്ച ചിത്രങ്ങള്‍ വില്‍പനയ്ക്ക്

Published on 30 January, 2017
മമ്മൂട്ടിയുടെ മകള്‍ സുറുമി വരച്ച ചിത്രങ്ങള്‍ വില്‍പനയ്ക്ക്


മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിയുടെ മകള്‍ വരച്ച ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. സുറുമി മമ്മൂട്ടി വരച്ച ചിത്രങ്ങള്‍ വില്‍ക്കുകയാണ്. ഇന്ത്യയിലെ മഹാനഗരങ്ങളിലെ പ്രകൃതിദൃശ്യങ്ങള്‍ കോര്‍ത്തിണക്കി, നടന്‍ മമ്മൂട്ടിയുടെ മകള്‍ സുറുമി വരച്ച ഏതാനും ചിത്രങ്ങള്‍ വില്‍പ്പനയ്‌ക്കൊരുങ്ങിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി, സുറുമി, ഭര്‍ത്താവ് ഡോ. റെയ്ഹാന്‍ സയ്യദ് എന്നിവര്‍ ട്രസ്റ്റിമാരായുള്ള ‘വാസ്’ എന്ന സന്നദ്ധസംഘടനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ചിത്രങ്ങള്‍ വില്‍ക്കുന്നത്.

വളരെ ആസ്വദിച്ചാണു ചിത്രങ്ങള്‍ വരയ്ക്കുന്നതെന്ന് സുറുമി പറയുന്നു. ചിത്രരചനയുടെ എല്ലാഘട്ടങ്ങളിലും ഡോ. റെയ്ഹാന്‍ നല്‍കുന്ന പിന്തുണ കൂടുതല്‍വരയ്ക്കാന്‍ പ്രചോദനംനല്‍കുന്നു. അതുപോലെ ഡാഡിയും മമ്മയും സഹോദരന്‍ ദുല്‍ഖര്‍ സല്‍മാനും നല്ലപിന്തുണയാണു നല്‍കുന്നത്. കുറച്ചുചിത്രങ്ങള്‍കൂടി വരച്ചശേഷം പ്രദര്‍ശനം സംഘടിപ്പിക്കാനും സുറുമിക്ക് പദ്ധതിയുണ്ട്.

Join WhatsApp News
Ibrahim 2017-01-31 04:59:19
A blessed family, talent begets talent. A non-violent daddy and charismatic Bhetti.
വിദ്യാധരൻ 2017-01-31 07:31:29

എത്രയോ മുത്തുകൾ ചാരം മൂടി കിടപ്പുണ്ട് പക്ഷെ അവയെ തേച്ചു മിനുക്കി എടുക്കാൻ ആരുണ്ട്.  മമ്മൂട്ടിയുടെ മകൾ ആയതുകൊണ്ട് ഇതൊക്കെ പുറത്തു വരുന്നു. ഇന്ന് കല എന്ന് പറയുന്നത് കച്ചവടക്കാരന്റെ കയ്യിലെ വിൽപ്പന ചരക്കാണ്.
"മാളിക മുകളേറുന്ന മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ (പണം)"

ആശ ഉണ്ടങ്കിൽ മാത്രം പോരാ ഇന്ന്
കാശുണ്ടാവണം പാന്റ്സിന്റെ പോക്കറ്റിൽ
ആവണോ നടി നായകൻ നർത്തകി?
ഏവവും സാധ്യം കാശുണ്ടേൽ കീശയിൽ
ഗുണമില്ല നീ പാപ്പരാണേലൊട്ടും
പണമില്ലാത്തോൻ പിണമെന്നു ഓർക്ക നീ
പണമില്ലല്ലേലിന്ന് ഈശ്വരനും നമ്മെ
തുണക്കില്ലതോർക്കുകിൽ നല്ലത്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക