Image

ഒഐസിസി ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Published on 30 January, 2017
ഒഐസിസി ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
മെല്‍ബണ്‍: ഒഐസിസിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ അറുപത്തെട്ടാമത് റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സിഡ്‌നത്ത് നടന്ന ആഘോഷ പരിപാടികള്‍ ബ്ലോക്ക് പഞ്ചായത്ത് മെംബറും കോണ്‍ഗ്രസ് നേതാവുമായിരുന്ന എസന്‍ഡന്‍ ജോസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ നാനാജാതി മതസ്ഥരെയും ഭാഷയെയും ഒരുമിപ്പിച്ചു കൊണ്ടു പോകുവാന്‍ കോണ്‍ഗ്രസിനെ സാധിക്കൂ എന്നും അടുത്ത നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും പാര്‍ട്ടി അതിനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.

ഒഐസിസി വിക്ടോറിയ പ്രസിഡന്റ് ജോസഫ് പീറ്റര്‍ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റിയംഗം ബിജു സ്‌കറിയ, സ്ഥാപക പ്രസിഡന്റ് ജോസ് എം. ജോര്‍ജ്, ഒഐസിസി ദേശീയ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഉറുമീസ്, ജോര്‍ജ് തോമസ്, ഹൈനസ് ബിനോയി, ഫിന്നി മാത്യു, സോബന്‍ തോമസ്, മനോജ് ഗുരുവായൂര്‍ എന്നിവര്‍ സംസാരിച്ചു. 

ആഘോഷ പരിപാടികളോടനുബന്ധിച്ച് വേദിയില്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയായുടെയും പതാകകള്‍ ഇരു രാജ്യങ്ങളുടെയും ബഹുമാനമായി ഉയര്‍ത്തിയിരുന്നു. അലന്‍ കുര്യാക്കോസിന്റെയും മനോജ് ഗുരുവായൂരിന്റെയും ദേശഭക്തി ഗാനങ്ങളും അരങ്ങേറി. ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക