Image

ഭാരതത്തിന്റെ അഖണ്ഡതയുടെ ഓര്‍മ ആചരിച്ച് ഐഒസി ഓസ്ട്രിയ

Published on 30 January, 2017
ഭാരതത്തിന്റെ അഖണ്ഡതയുടെ ഓര്‍മ ആചരിച്ച് ഐഒസി ഓസ്ട്രിയ


      വിയന്ന: റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് ഓസ്ട്രിയയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഭാരതത്തിന്റെ അഖണ്ഡതയുടെ ഓര്‍മ ആചരിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി ഓസ്ട്രിയ) ദേശിയ പ്രസിഡന്റ് സിറോഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കര്‍ണാടകയില്‍ നിന്നുള്ള ഡോ. ഡൊമിനിക് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ബിജു മാളിയേക്കല്‍, വൈസ് പ്രസിഡന്റ് അമിത ലൂഗ്‌നര്‍, വിന്‍സെന്റ് തടത്തില്‍, കേരള പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് ജോജിമോന്‍ എറണാകേരില്‍, ഐഒസി ഓസ്ട്രിയ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിനു കളരിത്തറ എന്നിവര്‍ പ്രസംഗിച്ചു.

സപ്തതി ആഘോഷിക്കുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന പ്രവര്‍ത്തകരായ ടോമിച്ചന്‍ വിലങ്ങുപാറയില്‍, ജോണ്‍സണ്‍ പള്ളിക്കുന്നേല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അബ്ദുള്‍ അസീസ്, ജെഫിന്‍ കീക്കാട്ടില്‍, നിയാസ് വിയന്ന എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോബി ആന്റണി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക