കുവൈത്ത്: കൊല്ലം ജില്ല പ്രവാസി സമാജം, കുവൈറ്റ് മംഗഫ് യൂണിറ്റ് രൂപീകരിച്ചു. ജനുവരി 27ന് മംഗഫ് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എസ്.എ. ലബ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അലക്സ് മാത്യു, സെക്രട്ടറിമാരായ സലിം രാജ്, പ്രമീള്‍ പ്രഭാകരന്, ട്രഷറര്‍ സലില്‍ വര്‍മ, ജോയിന്റ് ട്രഷറര്‍ തന്പി ലൂക്കോസ്, എക്സിക്യുട്ടീവ് അംഗം ജോസുകുട്ടി, ഒര്‍ഗനൈസിംഗ് സെക്രട്ടറി അന്‍സാര്‍ കുളത്തുപ്പുഴ, കണ്‍വീനര്‍ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് പുതിയ യൂണിറ്റ് ഭാരവാഹികളായി ശ്രീജിത്ത് (കണ്‍വീനര്‍), ബിനു തുളസി, ജി. ഷിബു (ജോയിന്റ് കണ്‍വീനേഴ്സ്), വാസുദേവന്‍ പ്രദീപ്, ഹരിലാല്‍, ടിജോ ജോര്‍ജ്, ശ്യാം, സ്മിത എന്നിവരെ യൂണിറ്റ് എക്സിക്യുട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
വിവരങ്ങള്‍ക്ക്: 99895845, 97582834, 50150165.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍