സാന്‍ അന്റോണിയോ : സെന്റ് സ്റ്റീവന്‍സണ്‍
മിഡില്‍ സ്ക്കൂള് ഗണിത ശാസ്ത്ര അദ്ധ്യാപിക നോറ ലിന് മാര്‍ട്ടിനസ്
ക്ലാസ്സിലെ 13 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിനിയെ അപമര്യാദയായി സ്പര്‍ശിച്ച
കുറ്റത്തിന് മജിസ്ട്രേറ്റ് ജഡ്ജ് ആന്‍ഡ്രൂ പത്തു വര്‍ഷത്തെ ജയില്‍ ശിക്ഷ
വിധിച്ചു.
ജൂണ്‍ 22 ബുധനാഴ്ചയായിരുന്നു കേസ്സിന്റെ വിധി പ്രഖ്യാപിച്ചത്.
ജയില്‍ ശിക്ഷ വിധിച്ചതിനോടൊപ്പം ടീച്ചിങ്ങ് സര്‍ട്ടിഫിക്കറ്റ് സറണ്ടര്‍
ചെയ്യുന്നതിനും ഇനി വിദ്യാര്‍ത്ഥിനിയുമായി യാതൊരു വിധത്തിലും
ബന്ധപ്പെടരുതെന്നും കോടതി വിലക്കിയിട്ടുണ്ട്.
അദ്ധ്യാപികയ്ക്ക് പരോള്‍ ലഭിക്കണമെങ്കില്‍ ശിക്ഷയുടെ പകുതിയെങ്കിലും
പൂര്‍ത്തിയാക്കണം. മാത്രമല്ല ശിക്ഷ കഴിഞ്ഞ് പുറത്തുവന്നാല്‍ ജീവിതകാലം
മുഴുവന്‍ 'സെക്സ് ഒഫന്‍ഡര്‍' ആയി റജിസ്റ്റര്‍ ചെയ്യേണ്ടതായും വരും.
ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണിത് - പ്രോസിക്യൂട്ടര്‍ ജെസ്സിക്ക ഫ്രെയാസര് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല