Image

മാതൃഭാഷയോട്‌ നിന്ദ

പ്രഫ. പന്മന രാമചന്ദ്രന്‍ നായര്‍ Published on 21 February, 2012
മാതൃഭാഷയോട്‌ നിന്ദ
മാതൃഭാഷയായ മലയാളം പെറ്റമ്മയാണെന്നും മറ്റുള്ള ഭാഷകള്‍ നമ്മെ സംബന്ധിച്ചിടത്തോളം പോറ്റമ്മമാര്‍ മാത്രമാണെന്നും നമ്മുടെ കവികളെല്ലാം പാടി സ്‌തുതിച്ചിട്ടുണ്ട്‌. എല്ലാതരം സാംസ്‌കാരികാഭിവൃദ്ധിയുടെയും അടിത്തറ മാതൃഭാഷയാണ്‌. അടിയുറച്ച മാതൃഭാഷാ സ്‌നേഹവും മാതൃഭാഷാഭിമാനവുമുള്ള ജനതക്കേ യഥാര്‍ഥ സാംസ്‌കാരികാഭിവൃദ്ധി ലഭിക്കുകയുള്ളൂ. മാതൃഭാഷാ സ്‌നേഹത്തിന്റെ കാര്യത്തില്‍ പ്രശംസാര്‍ഹമായ പാരമ്പര്യമുള്ളവര്‍ തന്നെയാണ്‌ തെക്കേ ഇന്ത്യയിലെ തമിഴ്‌, തെലുങ്ക്‌, കര്‍ണാടകം, കേരളം എന്നീ നാല്‌ സംസ്ഥാനങ്ങളിലെ ജനതയും. എന്നാല്‍, ഏതാനും ദശകങ്ങളായി വിസ്‌മയകരമായ ഒരു വ്യത്യാസം കേരളവും മറ്റുള്ള മൂന്ന്‌ സംസ്ഥാനങ്ങളും തമ്മില്‍ രൂപപ്പെട്ടിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക