Image

ഷിക്കാഗോ ഐഎന്‍എഐ ഹോളിഡേ ആഘോഷം നടത്തി

ജൂബി വള്ളിക്കളം Published on 31 January, 2017
ഷിക്കാഗോ ഐഎന്‍എഐ ഹോളിഡേ ആഘോഷം നടത്തി
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തിലുള്ള ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 21-നു ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഹാളില്‍ വച്ചു നടത്തി. പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സെക്രട്ടറി ജൂബി വള്ളിക്കളം സ്വാഗതം ആശംസിച്ചു. ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ അസി. വികാരി റവ.ഡോ. ജയിംസ് ജോസഫ് തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയും സന്ദേശം നല്‍കുകയും ചെയ്തു. കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപം സെക്രട്ടറി ജൂബി വള്ളിക്കളം അവതരിപ്പിച്ചു.

തുടര്‍ന്നു ഐഎന്‍എഐയുടെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ബാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ് നിയുക്ത പ്രസിഡന്റ് ബീന വള്ളിക്കളത്തിനും ടീം അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള കാഴ്ചപ്പാടുകളെക്കുറിച്ച് നിയുക്ത പ്രസിഡന്റ് ബീന വള്ളിക്കളം വിശദീകരിച്ചു.

തുടര്‍ന്നു നടത്തപ്പെട്ട ഡാന്‍സ്, മോണോആക്ട്, ഗാനങ്ങള്‍ തുടങ്ങിയവ വളരെ മനോഹരങ്ങളായിരുന്നു. സദസിലെ എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുള്ള ഗാനങ്ങളും ഗെയിമുകളും ഏവരും ആസ്വദിച്ചു. മേരി റെജീന സേവ്യര്‍, ഡോ. സിമി ജോസഫ് എന്നിവര്‍ പരിപാടികളുടെ അവതാരകരായിരുന്നു. വൈസ് പ്രസിഡന്റ് മോളി സഖറിയ നന്ദി പറഞ്ഞു. ജൂലി തോമസ്, ആഗ്‌നസ് മാത്യു, അനു സിറിയക്, ചിന്നമ്മ ഫിലിപ്പ്, സോഫി ലൂക്കോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഷിക്കാഗോ ഐഎന്‍എഐ ഹോളിഡേ ആഘോഷം നടത്തിഷിക്കാഗോ ഐഎന്‍എഐ ഹോളിഡേ ആഘോഷം നടത്തി
Join WhatsApp News
onlooker 2017-01-31 17:55:14
It is a good thing that the nurses association of Chicago  is gathering together every year but since last couple years I am watching  that a priest is always a chief guest. These guys are not even associate with any health filed. Bring some people who have a nice back ground of health field  can give us good news for health related problems instead of religious contraversy. Can any executive members of  nurse association give a response ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക