Image

ഗീബല്‍സിന്റെ സെക്രട്ടറി പോംസല്‍ അന്തരിച്ചു

Published on 31 January, 2017
ഗീബല്‍സിന്റെ സെക്രട്ടറി പോംസല്‍ അന്തരിച്ചു


      ബലിന്‍: ഹിറ്റ്‌ലര്‍ ഭരണത്തില്‍ നാസി ജര്‍മനിയുടെ പ്രചാരണവിഭാഗം മേധാവിയായിരുന്ന ജോസഫ് ഗീബല്‍സിന്റെ മുന്‍ സെക്രട്ടറി ബ്രൂണ്‍ഹില്‍ഡെ പോംസല്‍(106) അന്തരിച്ചു. 

കഴിഞ്ഞ കുറെക്കാലമായി മ്യൂണിക്കിലെ ആതുരാലയത്തില്‍ കഴിഞ്ഞിരുന്ന പോംസല്‍, അന്താരാഷ്ട്ര ഹോളോകോസ്റ്റ് ദിനമായ ജനുവരി 27 നാണ് അന്തരിച്ചത്. പോംസലുമായി നിരവധി തവണ അഭിമുഖവും 2016 ല്‍ ഇവരെപ്പറ്റി ‘എ ജര്‍മന്‍ ലൈഫ്’ എന്ന ഡോക്കുമെന്ററി ചിത്രവും തയ്യാറാക്കിയ ക്രിസ്റ്റ്യാന്‍ ക്രോണസ് ആണ് പോംസലിന്റെ മരണവിവരം പുറത്തുവിട്ടത്.

1942/45 കാലഘട്ടത്തില്‍ ഗീബല്‍സിന്റെ സെക്രട്ടറിയും സ്‌റ്റെനോഗ്രാഫറുമായി നാസി ഭരണത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന അവസാനത്തെ കണ്ണിയാണ് പോംസല്‍. 60 ലക്ഷം യഹൂദരുടെ ജീവന്‍ എടുത്ത ഔഷ്വിറ്റ്‌സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനെക്കുറിച്ചും അവിടുത്തെ കൂട്ടക്കൊലയെക്കുറിച്ചും താന്‍ അറിഞ്ഞിരുന്നില്ലെന്നും, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പെന്നു വിശേഷിപ്പിക്കാവുന്ന ഹിറ്റ്‌ലറുടെ സാമ്രാജ്യത്തില്‍ തങ്ങളെല്ലാം തടവുകാരെപ്പോലെ ആയിരുന്നുവെന്നും പോംസല്‍ ഡോക്കുമെന്ററിയില്‍ പറഞ്ഞിരുന്നു.

രണ്ട ാംലോക മഹായുദ്ധത്തിന്റെ അവസാനം ബര്‍ലിനില്‍ എത്തിയ റഷ്യന്‍ റെഡ് ആര്‍മി പോംസലിനെ കസ്റ്റഡിയിലെടുക്കുകയും അഞ്ചുവര്‍ഷത്തെ റഷ്യന്‍ ജയില്‍ വാസത്തിനു ശേഷം 20 വര്‍ഷം മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്തതിനു ശേഷമാണ് പോംസല്‍ വിശ്രമജീവിതത്തില്‍ പ്രവേശിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക