Image

കല കുവൈത്ത് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published on 31 January, 2017
കല കുവൈത്ത് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


      കുവൈത്ത് സിറ്റി: പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകളും പരിഹാരങ്ങളും ഉണ്ടാകണമെന്നു അഭ്യര്‍ത്ഥിച്ചുകൊണ്ട് കല കുവൈത്ത് പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കല കുവൈത്തിന്റെ സജീവ പ്രവര്‍ത്തകന്‍ എന്‍.അജിത്കുമാറിന്റെ നേതൃത്വത്തിലാണ് സംഘം മുഖ്യമന്ത്രിയെ കണ്ടത്.

നാല്‍പ്പതു ലക്ഷത്തോളം വരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് വേണ്ടി 2017ലെ ബഡ്ജറ്റില്‍ പദ്ധതികളും, ആവശ്യമായ ഫണ്ടും ഉള്‍പ്പെടുത്തുക, പ്രവാസി പെന്‍ഷന്‍/പങ്കാളിത്ത പെന്‍ഷന്‍ പ്രഖ്യാപിച്ച് നടപ്പിലാക്കുക, പ്രവാസി തിരിച്ചറിയല്‍ കാര്‍ഡും, ക്ഷേമപദ്ധതികളെയും സംബന്ധിച്ച അവ്യക്തതകള്‍ ദൂരീകരിക്കുക, സംസ്ഥാന ഹൌസിംഗ് ബോര്‍ഡ് മാതൃകയില്‍ ’പ്രവാസി ഹൌസിംഗ് കോര്‍പ്പറേഷന്‍ രൂപീകരിക്കുക, ബഹുഭൂരിപക്ഷം വരുന്ന കുറഞ്ഞ വരുമാനക്കാരായ ഗള്‍ഫ് മലയാളികളുടെ ഭവന സ്വപ്നം സാക്ഷാല്‍ക്കരിക്കാനുതകുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുക. പ്രവാസി പുനരധിവവസത്തിനു പ്രവാസി സംഘടനകളുടെ ക്രിയാത്മക നിര്‍ദ്ദേശനങ്ങള്‍ക്കും, സഹകരണത്തിനുമായി വിപുലമായ പ്രവാസി കോണ്‍ഫ്രന്‍സ് വിളിച്ചു ചേര്‍ക്കുക,ഗള്‍ഫ് രാജ്യങ്ങളില്‍ നോര്‍ക്ക പ്രതിനിധികളെ നിയമിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുക, പ്രവാസി വ്യവസായികളുമായും, പ്രവാസി സംഘടനകളുമായും പ്രീ–ബഡ്ജറ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുക. വിദേശ ജോലി സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനു ഫിനിഷിങ് സ്‌കൂള്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കണം, നേഴ്‌സസ് റിക്രൂട്ട്‌മെന്റില്‍ നോര്‍ക്ക ഇടപെടല്‍ ഫലപ്രദമാക്കി സ്വകാര്യ റിക്രൂട്ട്‌മെന്റ് ചൂഷണം അവസാനിപ്പിക്കണം.തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കല കുവൈറ്റ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് മുന്‍പാകെ മുന്നോട്ട് വെച്ചു. നിര്‍ദ്ദേശങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച മുഖ്യമന്ത്രി പ്രവാസി പ്രശ്‌നങ്ങള്‍ സമയ ബന്ധിതമായി പരിഹരിക്കുമെന്നും ഉറപ്പ് നല്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക